55 കോടിയിൽനിന്ന് 1290 കോടിയുടെ പദ്ധതികൾ; ഒരു വർഷംകൊണ്ട് KIIDCക്ക് വൻവളർച്ച

KIIDC Projects | ഇതോടെ കേരളത്തിലെ ഏറ്റവും വളര്‍ച്ചയുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളുടെ നിരയിലേക്ക്‌ കെ.ഐ.ഐ.ഡി.സിയും എത്തി

News18 Malayalam | news18-malayalam
Updated: May 13, 2020, 10:55 PM IST
55 കോടിയിൽനിന്ന് 1290 കോടിയുടെ പദ്ധതികൾ; ഒരു വർഷംകൊണ്ട് KIIDCക്ക് വൻവളർച്ച
hilly aqua
  • Share this:
തിരുവനന്തപുരം: ഒറ്റ സാമ്പത്തികവര്‍ഷംകൊണ്ട്‌ കൈവശമുള്ള പദ്ധതികളുടെ മൂല്യത്തില്‍ ഇരുപത്‌ ഇരട്ടിയിലേറെ വളര്‍ച്ച കൈവരിച്ച്‌ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍. 2018-19 സാമ്പത്തിക വര്‍ഷം 55.37 കോടി രൂപയുടെ പദ്ധതികള്‍ മാത്രം കൈവശമുണ്ടായിരുന്ന കോര്‍പ്പറേഷന്‍ 2019-20 സാമ്പത്തികവര്‍ഷം ഇത്‌ 1289.59 കോടിയിലെത്തിച്ചു. പദ്ധതികളുടെ എണ്ണം നാലില്‍ നിന്ന്‌ മുപ്പതായാണ്‌ ഉയര്‍ന്നത്‌. ഇതോടെ കേരളത്തിലെ ഏറ്റവും വളര്‍ച്ചയുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളുടെ നിരയിലേക്ക്‌ കെ.ഐ.ഐ.ഡി.സിയും എത്തിയതായി സാമ്പത്തികവര്‍ഷാവസാനം നടത്തിയ വിലയിരുത്തല്‍ സൂചിപ്പിക്കുന്നു.

കേരളത്തിലെ കുപ്പിവെള്ള വിപണിയില്‍ മികച്ച സാന്നിധ്യമായ കെ.ഐ.ഐ.ഡി.സിയുടെ ഹില്ലി അക്വ 5.67 കോടി രൂപയുടെ വിറ്റുവരാണ്‌ കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്‌. തൊടുപുഴ പ്ലാന്റ്‌ വാണിജ്യപരമായി വന്‍വിജയമായതിനെതുടര്‍ന്ന്‌ ആലുവയില്‍ മറ്റൊരു ബോട്ടിലിങ്‌ പ്ലാന്റും കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്‌.

ജലസേചന വകുപ്പിനു കീഴില്‍ കേരളത്തില്‍ ലഭ്യമായ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമിയില്‍ സൗര, വാതോര്‍ജ പദ്ധതികളിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ചുമതലയും സര്‍ക്കാര്‍ കോര്‍പ്പറേഷനെ ഏല്‍പിച്ചിട്ടുണ്ട്‌. കിഫ്‌ബിയുടെ കീഴില്‍ ആലപ്പുഴ കനാല്‍ നവീകരണവും തുടങ്ങിക്കഴിഞ്ഞു. നദി, കായല്‍ സംരക്ഷണത്തിനുള്ള 700 കോടി രൂപയുടേയും കുട്ടനാട്‌ പാക്കേജിനു കീഴില്‍ വെള്ളപ്പൊക്ക നിയന്ത്രണത്തിന്‌ 900 കോടിയുടേയും പദ്ധതികള്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കാനായി തയാറാക്കിയിട്ടുണ്ടെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ എന്‍.പ്രശാന്ത്‌ പറഞ്ഞു.
TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]

മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയാണ്‌ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍. ജലസേചന വകുപ്പിനെകൂടാതെ ടൂറിസം വകുപ്പ്‌, പരിസ്‌ഥിതി കാലാവസ്‌ഥാ വകുപ്പ്‌, ഉന്നത വിദ്യാഭ്യാസ വകുപ്പ്‌, കെ.എസ്‌.ഐ.ഡി.സി, കെയ്‌സ്‌, കെ.എസ്‌.ഐ.എന്‍.സി തുടങ്ങിയവയുടെ കീഴിലുള്ള പദ്ധതികളും കെ.ഐ.ഐ.ഡി.സി ഏറ്റെടുത്തിട്ടുണ്ട്‌. ജലസേചന, ടൂറിസം വകുപ്പുകള്‍ കിഫ്‌ബി വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സ്‌പെഷ്യല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ കൂടിയാണ്‌ കെ.ഐ.ഐ.ഡി.സി.
First published: May 13, 2020, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading