പ്രായമായാലും പണം സമ്പാദിക്കാൻ കഴിയുന്ന നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പാവപ്പെട്ട ആളുകൾ മുതൽ കർഷകരും മുതിർന്ന പൗരന്മാരും ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ. അത്തരത്തിലുള്ള 4 പദ്ധതികൾ നമുക്ക് പരിചയപ്പെടാം.
അടൽ പെൻഷൻ യോജന
അടൽ പെൻഷൻ യോജനയിൽ ഏത് ഇന്ത്യൻ പൗരനും നിക്ഷേപം നടത്താം. 18-നും 40-നും ഇടയിലാവണം പ്രായം എന്ന് മാത്രം. കുറഞ്ഞത് 20 വർഷത്തെ നിക്ഷേപം ഉണ്ടായാൽ മാത്രമേ ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുകയുള്ളൂ. 1000 രൂപയിൽ തുടങ്ങി പരമാവധി 5000 രൂപ വരെ ഈ പദ്ധതിയിൽ പെൻഷൻ ലഭിക്കും. 60 വയസ് തികഞ്ഞാലാണ് പെൻഷൻ ലഭിച്ചു തുടങ്ങുക.
എത്ര നേരത്തെ ഈ പദ്ധതിയിൽ ഭാഗമാകുന്നോ അതിനനുസരിച്ച് കൂടുതൽ പെൻഷൻ നേടാനും കഴിയും.
ഉദാഹരണത്തിന്, 18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം. പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5000 രൂപ വീതം പെൻഷൻ ലഭിക്കുമെന്ന് സാരം. അതേ സമയം 1000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ നിക്ഷേപിച്ചാൽ മതിയാവും.
2015-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമാകാൻ സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയാണ് വേണ്ടത്.
പി എം ശ്രമയോഗി മൻധൻ യോജന
2019-ലാണ് സർക്കാർ ഈ പെൻഷൻ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഗവണ്മെന്റ് പെൻഷൻ നൽകും. 60 വയസിനുശേഷം 3000 രൂപയാണ് പെൻഷനായി ലഭിക്കുക. പ്രതിവർഷം 36,000 രൂപ പെൻഷനായി ലഭിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 43.7 ലക്ഷം ആളുകൾ ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.
Also Read-
Sukanya Samriddhi Yojana Explained | പെൺമക്കൾക്കായി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എങ്ങനെ ആരംഭിക്കാം? അറിയേണ്ട കാര്യങ്ങൾപി എം കിസാൻ മൻധൻ യോജന
പ്രധാൻ മന്ത്രി കിസാൻ മൻധൻ യോജന എന്ന ഈ പദ്ധതി പ്രകാരം കർഷകർക്കാണ് പെൻഷൻ ലഭിക്കുക. 18-നും 40-നും ഇടയിൽ പ്രായമുള്ള ഏതൊരു കർഷകനും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. 60 വയസിനുശേഷം പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. ഇതുവരെ 20 ലക്ഷത്തോളം കർഷകർ ഈ പദ്ധതിയിൽ അംഗങ്ങളാണ്.
പ്രധാനമന്ത്രി സ്മോൾ ബിസിനസ് മൻധൻ യോജന
2019-ൽ ജാർഖണ്ഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ചെറുകിട വ്യവസായികൾക്ക് വേണ്ടിയുള്ള ഒരു പെൻഷൻ പദ്ധതിയാണ് ഇത്. ചെറുകിട വ്യവസായികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി പ്രകാരം 60 വയസിനു ശേഷം 3000 രൂപയാണ് പെൻഷൻ ലഭിക്കുക.
കോമൺ സർവീസ് സെന്ററിലൂടെ നിങ്ങൾക്ക് ഈ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഈ പെൻഷൻ പദ്ധതിയിൽ ഗവൺമെന്റും തുല്യമായ സംഭാവന ചെയ്യും. രജിസ്റ്റർ ചെയ്യാൻ ആധാർ നമ്പറും ബാങ്ക് അക്കൗണ്ടുമല്ലാതെ മറ്റ് രേഖകളൊന്നും ആവശ്യമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.