നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold price in Kerala | സ്വർണ്ണ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

    Gold price in Kerala | സ്വർണ്ണ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

    കേരളത്തിൽ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

    Gold

    Gold

    • Share this:
      കേരളത്തിൽ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 35,320 രൂപയാണ് വില. ഓഗസ്റ്റ് മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) ചുവടെ:

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080
      ഓഗസ്റ്റ് 9- 34,680
      ഓഗസ്റ്റ് 10- 34,680
      ഓഗസ്റ്റ് 11- 34,680
      ഓഗസ്റ്റ് 12- 34,880
      ഓഗസ്റ്റ് 13- 34,960
      ഓഗസ്റ്റ് 14- 35,200
      ഓഗസ്റ്റ് 15- 35,200
      ഓഗസ്റ്റ് 16- 35,200
      ഓഗസ്റ്റ് 17- 35,360
      ഓഗസ്റ്റ് 18- 35,440
      ഓഗസ്റ്റ് 19- 35,280
      ഓഗസ്റ്റ് 20- 35,400
      ഓഗസ്റ്റ് 21- 35,320

      നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ തിളക്കം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 5250 രൂപയും. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി ഇടിഞ്ഞു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 915 രൂപയാണ് ഒരുവർഷത്തിനിടെ കുറഞ്ഞത്.

      2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷം ഏപ്രിലിൽ സ്വർണ വില വർധിക്കുകയായിരുന്നു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപ കൂടി. മെയ് മാസത്തിലും വില ഉയർന്നു. ജൂൺ, ജൂലൈ മാസത്തിലും വില വർധന തുടർന്നു. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ വില താഴോട്ട് പോയെങ്കിലും സ്വർണവില കരകയറുന്നതായാണ് സമീപ ദിവസങ്ങളിലെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

      Also read: 35 ദിവസങ്ങൾക്ക് ശേഷം പെട്രോൾ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

      ന്യൂഡൽഹി: 35 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞിരിക്കുന്നത്. ഡീസൽ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു ലിറ്റർ ഡീസലിന് 18 മുതൽ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്.

      ഡൽഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസ കുറഞ്ഞു. ഒരു ലിറ്റർ പെട്രോളിന് ഡൽഹിയിൽ ഇന്നത്തെ വില 101.64 ആണ്. തലസ്ഥാനത്ത് ഡീസൽ വിലയും നൂറിന് അടുത്ത് നിൽക്കുകയാണ്. ഒരു ലിറ്ററിന് 89.07 പൈസാണ് പുതുക്കിയ വില.

      Summary: Gold price in Kerala remains unchanged on August 22
      Published by:user_57
      First published:
      )}