HOME /NEWS /Money / അനുയോജ്യമായ മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? നിക്ഷേപകർ അറിയേണ്ടതെല്ലാം

അനുയോജ്യമായ മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? നിക്ഷേപകർ അറിയേണ്ടതെല്ലാം

സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ കാര്യമായ നിക്ഷേപം നടത്താറുമുണ്ട്.

സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ കാര്യമായ നിക്ഷേപം നടത്താറുമുണ്ട്.

സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ കാര്യമായ നിക്ഷേപം നടത്താറുമുണ്ട്.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ, നഷ്ടസാധ്യത, നിക്ഷേപത്തിന്റെ പരിമിതികൾ എന്നിവയെ ആശ്രയിച്ച് തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ടുകൾ ഹ്രസ്വ – ദീർഘകാല നിക്ഷേപങ്ങൾക്ക് ഒരു മികച്ച മാർഗമാണ്. മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യക്കാർ ബോധവാന്മാരാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ കാര്യമായ നിക്ഷേപം നടത്താറുമുണ്ട്.

    ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ, റിസ്ക് ടോളറൻസ്, ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പരിധി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിൽപ്പോലും ഒരു നിക്ഷേപകൻ പ്രാഥമികമായി പരിഗണിച്ചേക്കാവുന്ന ചില സാധ്യതകൾ ഏതൊക്കെയെന്ന് നോക്കാം.

    Also Read-എണ്ണ മുതല്‍ സോപ്പ് വരെ ഉണ്ടാക്കാം; വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ചില ബിസിനസ് ആശയങ്ങള്‍

    ഡെറ്റ് മ്യൂച്വൽ ഫണ്ട് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് മികച്ചതാണെന്ന് കരുതപ്പെടുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളേക്കാൾ ഇവയ്ക്ക് നഷ്ട സാധ്യതുണ്ട്. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ലിക്വിഡ് ഫണ്ടുകൾ, അൾട്രാ ഷോർട്ട് ടേം ഫണ്ടുകൾ, ഹ്രസ്വകാല ഫണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.

    ലിക്വിഡ് ഫണ്ടുകൾ ലിക്വിഡ് ഫണ്ടുകൾ ആവശ്യമുള്ളപ്പോൾ പണലഭ്യതയും അടിയന്തര പദ്ധതികളും ഉൾപ്പെടെയുള്ള ഹ്രസ്വകാല ലക്ഷ്യങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്. ഹ്രസ്വകാല സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ ഇതിന് റിസ്ക് സാധ്യതയും കുറവായിരിക്കും.

    ട്രഷറി ബില്ലുകൾ, വാണിജ്യ പേപ്പറുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, 91 ദിവസം വരെ കാലാവധിയുള്ള മറ്റ് മണി മാർക്കറ്റ് സെക്യൂരിറ്റികൾ എന്നിവ ഉദാഹരണങ്ങളാണ്.

    അൾട്രാ-ഷോർട്ട് ടേം ഫണ്ടുകൾ സ്ഥിരവരുമാനമുള്ള സെക്യൂരിറ്റികളിലാണ് ഇവ കൂടുതലും നിക്ഷേപം നടത്തുന്നത്. ഈ ഫണ്ടുകൾ മികച്ച റിട്ടേണും വാഗ്ദാനം ചെയ്യുന്നു എന്ന് മാത്രമല്ല പലിശ നിരക്കിൽ നഷ്ട്ടസാധ്യത കുറവുമാണ്.

    ഹ്രസ്വകാല ഫണ്ടുകൾ ഈ ഫണ്ടുകൾ ഹ്രസ്വകാല സ്ഥിര-വരുമാന സംവിധാനങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. 1-2 വർഷത്തെ കാലാവധിയുണ്ട്. വിദേശയാത്രകൾ നടത്താനും വിരമിക്കുന്നതിന് മുമ്പ് കുറച്ച് പണം സമ്പാദിക്കാനും മറ്റും പദ്ധതിയിടുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമാണ്.

    ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ ഇടത്തരം (3-5 വർഷം) ലക്ഷ്യങ്ങൾക്കായി ഒരാൾക്ക് ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകളോ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളോ പരീക്ഷിക്കാവുന്നതാണ്. കടപത്രങ്ങളിലും ഇക്വിറ്റിയിലും നിക്ഷേപിക്കുന്നതിനാലാണ് ഇവയ്ക്ക് ഇങ്ങനെ പേര് നൽകിയിരിക്കുന്നത്.

    ലാർജ് ക്യാപ് ഫണ്ടുകൾ ലാർജ് ക്യാപ് ഫണ്ടുകളിൽ ലാർജ് ക്യാപ് ബിസിനസുകളുടെ ഇക്വിറ്റി മൊത്തം നിക്ഷേപത്തിന്റെ 80% എങ്കിലും വരും. പ്രത്യേകിച്ചും മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം മികച്ച 100-ൽ ഇടംനേടുന്ന ബിസിനസുകൾക്ക്. ഈ ഫണ്ടുകൾ മിഡ് ക്യാപ് അല്ലെങ്കിൽ സ്മോൾ ക്യാപ് ഫണ്ടുകളേക്കാൾ സ്ഥിരതയുള്ളവയാണ്.

    മിഡ്-ക്യാപ് ഫണ്ടുകൾ മൊത്തം നിക്ഷേപത്തിന്റെ 65% എങ്കിലും ഇക്വിറ്റികളിലും ഇക്വിറ്റി സംബന്ധിയായ ഉൽപ്പന്നങ്ങളിലുമാണ് മിഡ്-ക്യാപ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അസ്ഥിരത ഉണ്ടായിരുന്നിട്ടും ഈ ഫണ്ടുകൾക്ക് ലാർജ് ക്യാപ് സ്കീമുകളേക്കാൾ ഉയർന്ന വരുമാനം നൽകാനുള്ള കഴിവുണ്ട്.

    സ്മോൾ ക്യാപ് ഫണ്ട് സ്മോൾ ക്യാപ് ഫണ്ടുകൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങളിലും കുറഞ്ഞത് 65% ചെറുകിട സംരംഭങ്ങളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ഈ ഫണ്ടുകൾക്ക് അസ്ഥിരത വളരെ കൂടുതലാണ്. എന്നാൽ അതേ അളവിൽ നേട്ടവുമുണ്ടായേക്കാം.

    First published:

    Tags: Money, Mutual Fund, Savings