നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel prices | ആറാം ദിവസവും മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വിലയറിയാം

  Fuel prices | ആറാം ദിവസവും മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വിലയറിയാം

  തുടർച്ചയായ ആറാം ദിവസവും രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തുടർച്ചയായ ആറാം ദിവസവും രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഇന്നത്തെ വില.

   മുംബൈയിൽ പെട്രോളിന് ലിറ്ററിന് 107.26 രൂപയും ഡീസലിന് ലിറ്ററിന് 96.19 രൂപയുമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ) അറിയിച്ചു.

   പെട്രോൾ വില 98.96 രൂപയും ഡീസൽ 93.26 രൂപയുമായി ചെന്നൈയിലും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു.

   കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 101.62 രൂപയും ലിറ്ററിന് 91.71 രൂപയുമാണ്.

   സെപ്റ്റംബർ 5 ന് ഡൽഹിയിലും മുംബൈയിലും പെട്രോളിന്റെ വില യഥാക്രമം 15 പൈസയും 14 പൈസയും കുറച്ചിരുന്നു. മൂന്ന് ദിവസം ഇന്ധനവിലയിൽ സ്ഥിരത വരുത്തിയതിന് ശേഷമാണ് പുതുക്കിയത്.

   ജൂലൈ 17 നാണ് അവസാനമായി ഇന്ധന വില വർധിപ്പിച്ചത്. മേയ് 4 നും ജൂലൈ 17നും ഇടയിൽ പെട്രോൾ ലിറ്ററിന് 11.44 രൂപയും ഡീസലിന് 9.14 രൂപയും വർദ്ധിച്ചു. ഈ വർധന പല നഗരങ്ങളിലും പട്ടണങ്ങളിലും പെട്രോൾ വില 100 രൂപയ്ക്ക് മുകളിലെത്തിച്ചു.

   മൂല്യവർദ്ധിത നികുതി (വാറ്റ്), ചരക്ക് നിരക്കുകൾ എന്നിവ കാരണം ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

   എണ്ണക്കമ്പനികൾ സ്വീകരിച്ച വിലനിർണ്ണയ ഫോർമുല അനുസരിച്ച്, നിരക്കുകൾ ദിവസവും അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും വേണം. പുതിയ വിലകൾ രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.   രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 107.26 രൂപ
   ഡീസൽ - ലിറ്ററിന് 96.19 രൂപ

   2. ഡൽഹി

   പെട്രോൾ - ലിറ്ററിന് 101.19 രൂപ
   ഡീസൽ - ലിറ്ററിന് 88.62 രൂപ

   3. ചെന്നൈ

   പെട്രോൾ - ലിറ്ററിന് 98.96 രൂപ
   ഡീസൽ - ലിറ്ററിന് 93.38 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 101.62 രൂപ
   ഡീസൽ - ലിറ്ററിന് 91.71 രൂപ

   5. ഭോപ്പാൽ

   പെട്രോൾ - ലിറ്ററിന് 109.63 രൂപ
   ഡീസൽ - ലിറ്ററിന് 97.43 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ - ലിറ്ററിന് 105.26 രൂപ
   ഡീസൽ - ലിറ്ററിന് 96.69 രൂപ

   7. ബാംഗ്ലൂർ

   പെട്രോൾ - ലിറ്ററിന് 104.70 രൂപ
   ഡീസൽ - ലിറ്ററിന് 94.04 രൂപ

   8. ഗുവാഹത്തി

   പെട്രോൾ - ലിറ്ററിന് 97.05 രൂപ
   ഡീസൽ - ലിറ്ററിന് 88.05 രൂപ

   9. ലക്നൗ

   പെട്രോൾ - ലിറ്ററിന് 98.30 രൂപ
   ഡീസൽ - ലിറ്ററിന് 89.02 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ - ലിറ്ററിന് 98.26 രൂപ
   ഡീസൽ - ലിറ്ററിന് 95.70

   11. തിരുവനന്തപുരം

   പെട്രോൾ - ലിറ്ററിന് 103.42 രൂപ
   ഡീസൽ - ലിറ്ററിന് 95.38 രൂപ

   Summary: Fuel prices remain unchanged for the sixth consecutive day on September 11. In Delhi, petrol was selling at Rs 101.19 a litre and diesel at Rs 88.62 per litre. In Mumbai, petrol was priced at Rs 107.26 per litre and diesel Rs 96.19 a litre, Indian Oil Corporation (IOCL) said
   Published by:user_57
   First published: