• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

Petrol Diesel Price| ഇന്ധനവിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

32 ദിവസമായി ഇന്ധനവില (fuel price) മാറ്റമില്ലാതെ തുടരുകയാണ്

Fuel Price

Fuel Price

  • Share this:
    ന്യൂഡൽഹി: ഇന്ത്യയിൽ ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. 32 ദിവസമായി ഇന്ധനവില (fuel price) മാറ്റമില്ലാതെ തുടരുകയാണ്. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്. ഡൽഹിയിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണ കമ്പനികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    Also Read- Gold Price Today| സ്വർണവില വീണ്ടും കൂടി; പവന് 160 രൂപ വർധിച്ചു

    എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം പല സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.
    പ്രധാന നഗരങ്ങളിലെ ഇന്ധനവില- മുംബൈ: പെട്രോൾ വില ലിറ്ററിന് 111.35 രൂപ, ഡീസൽ വില: 97.28 രൂപ.

    ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.

    ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.

    കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ.

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.



    സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ എണ്ണവില 2% കുറഞ്ഞു

    യുഎസ് പലിശ നിരക്ക് വർദ്ധന സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നും ഇന്ധന ഡിമാൻഡ് കുറയുമെന്നും നിക്ഷേപകർ ആശങ്കപ്പെട്ടതിനാൽ, വ്യാഴാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണവില 2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തേതിനേക്കാൾ നഷ്ടം വർദ്ധിച്ചു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.39 ഡോളർ ( 2.3 ശതമാനം) കുറഞ്ഞ് 103.80 ഡോളറായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.24 ഡോളർ (2.0) ശതമാനം കുറഞ്ഞ് 109.50 ഡോളറായി.

    English Summary: The prices of petrol and diesel continue to remain unchanged on Thursday (23 June) as OMCs kept prices steady for the thirty second day straight. Prices have remained undisturbed since Finance Minister Nirmala Sitharaman announced a cut in excise duty on petrol by 8 per litre, and 6 rupees per litre on diesel earlier on 21 May 2022. Petrol price in Delhi today stands at Rs 96.72 a litre as against Rs 105.41 a litre prior to the cut in excise duty, while diesel is priced at Rs 89.62 a litre as opposed to Rs 96.67.
    Published by:Rajesh V
    First published: