നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Bank Holidays In September | സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ; ഈ മാസം 12 ദിവസം ബാങ്കുകൾക്ക് അവധി

  Bank Holidays In September | സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങൾ; ഈ മാസം 12 ദിവസം ബാങ്കുകൾക്ക് അവധി

  സെപ്റ്റംബറിൽ മൊത്തം 12 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്

  സെപ്റ്റംബറിലെ ബാങ്ക് അവധി

  സെപ്റ്റംബറിലെ ബാങ്ക് അവധി

  • Share this:
   ഈ മാസം ബാങ്കിടപാടുകൾ നടത്താനുദ്ദേശിക്കുന്നവർ തീർച്ചയായും സെപ്റ്റംബറിലെ ബാങ്ക് അവധി ദിനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഓരോ മാസത്തെയും ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് സെപ്റ്റംബറിൽ മൊത്തം 12 ബാങ്ക് അവധി ദിനങ്ങൾ ഉണ്ട്. സെപ്റ്റംബർ മാസത്തിൽ ബാങ്കുകൾക്ക് ആർബിഐ നിർബന്ധമാക്കിയ ഏകദേശം ഏഴ് അവധി ദിനങ്ങളുണ്ട്. ഈ അവധി ദിനങ്ങൾക്ക് പുറമേ, ആറ് വാരാന്ത്യ അവധി ദിനങ്ങളുമുണ്ട്. ശനി, ഞായർ അവധി ദിനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

   ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള അവധികൾ സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ അവധി ദിനങ്ങൾ, ഉത്സവ ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ അവധി ദിനങ്ങളുടെ പട്ടിക 'നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്' എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്. ആർബിഐയുടെ അവധി ദിന പട്ടിക ‘നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ’, ‘ബാങ്ക്സ് അക്കൗണ്ട്സ് ക്ലോസിംഗ് ’എന്നീ വിഭാഗങ്ങൾക്ക് കീഴിലാണ് ഉൾപ്പെടുന്നത്.

   2021 സെപ്റ്റംബർ 8ന് ഗുവാഹത്തിയിൽ മാത്രം നടക്കുന്ന 'ശ്രീമന്ത ശങ്കർദേവ തിഥി' ആഘോഷത്തോടെയാണ് പ്രാദേശിക അവധി ദിനങ്ങളുടെ ഔദ്യോഗിക പട്ടിക ആരംഭിക്കുന്നത്. എന്നാൽ 12 ദിവസത്തെ മൊത്തം അവധിദിന പട്ടിക സെപ്റ്റംബർ 5ന് ആരംഭിക്കും, അതായത് മാസത്തിലെ ആദ്യ ഞായറാഴ്ച സെപ്റ്റംബർ അഞ്ചിനാണ്. ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകൾക്കും ഏകീകൃതമായി ബാധകമായ അവധി ദിനങ്ങളാണ് ഞായറാഴ്ച്ചകൾ.   വിവിധ സംസ്ഥാനങ്ങളിലുടനീളം ആഘോഷിക്കുന്നതിനാൽ ശ്രദ്ധേയമായ മറ്റൊരു അവധി ദിനം ഗണേശ ചതുർത്ഥി ദിനമാണ്. സെപ്റ്റംബർ 10ന് അഹമ്മദാബാദ്, ബെലാപ്പൂർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനജി എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്ക് അവധിയായിരിക്കും.

   ഈ മാസത്തെ മറ്റ് അവധി ദിനങ്ങൾ പരമാവധി ഒന്നോ രണ്ടോ നഗരങ്ങളിൽ മാത്രം ആഘോഷിക്കുന്ന അവധി ദിനങ്ങളാണ്. വാരാന്ത്യ അവധിദിനങ്ങൾ, അതായത്, ഞായറാഴ്ചകൾ, അതുപോലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ എന്നിവ പൊതുവായി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ അവധി ദിനങ്ങളാണ്.

   ആർ‌ബി‌ഐ ഉത്തരവ് പ്രകാരമുള്ള 2021 സെപ്റ്റംബർ മാസത്തിലെ അവധി ദിനങ്ങളുടെ പൂർണ്ണ പട്ടിക പരിശോധിക്കാം:
   1) സെപ്റ്റംബർ 5 - ഞായറാഴ്ച
   2) സെപ്റ്റംബർ 8 - ശ്രീമന്ത ശങ്കർദേവ തിഥി (ഗുവാഹത്തി)
   3) സെപ്റ്റംബർ 9 - തീജ് (ഹരിതാളിക) (ഗാങ്ടോക്ക്)
   4) സെപ്റ്റംബർ 10 - ഗണേഷ് ചതുർത്ഥി, സംവത്സരി, വിനായക ചതുർത്ഥി, വരസിദ്ധി വിനായക വ്രതം (അഹമ്മദാബാദ്, ബേലാപ്പൂർ, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനജി)
   5) സെപ്റ്റംബർ 11 - രണ്ടാം ശനിയാഴ്ച, ഗണേഷ് ചതുർത്ഥി രണ്ടാം ദിവസം (പനാജി)
   6) സെപ്റ്റംബർ 12 - ഞായറാഴ്ച
   7) സെപ്റ്റംബർ 17 - കർമ്മ പൂജ (റാഞ്ചി)
   8) സെപ്റ്റംബർ 19 - ഞായറാഴ്ച
   9) സെപ്റ്റംബർ 20 - ഇന്ദ്രജാത്ര (ഗാങ്ടോക്ക്)
   10) സെപ്റ്റംബർ 21 - ശ്രീനാരായണ ഗുരു സമാധി ദിനം (കേരളം)
   11) സെപ്റ്റംബർ 25 - നാലാമത്തെ ശനിയാഴ്ച
   12) സെപ്റ്റംബർ 26 - ഞായർ
   Published by:user_57
   First published:
   )}