• HOME
 • »
 • NEWS
 • »
 • money
 • »
 • Insurance | ഉറപ്പുള്ള വരുമാനം; പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ച് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്; വിശദാംശങ്ങള്‍

Insurance | ഉറപ്പുള്ള വരുമാനം; പുതിയ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ച് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്; വിശദാംശങ്ങള്‍

സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും ആജീവനാന്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉറപ്പുള്ള വാര്‍ഷിക വരുമാനവും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു

 • Last Updated :
 • Share this:
  പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനമായ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ageas federal life insurance) പുതിയ അഷ്വേര്‍ഡ് ഇന്‍കം പ്ലാന്‍ (assured income plan) അവതരിപ്പിച്ചു. പോളിസി ഉടമ മരണപ്പെട്ടാലും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന വ്യക്തിഗത സേവിങ്‌സ് ഇന്‍ഷുറന്‍സ് പ്ലാന്‍ (individual savings plan) ആണിത്. സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും ആജീവനാന്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉറപ്പുള്ള വാര്‍ഷിക വരുമാനവും (annual income) പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

  കുട്ടികളുടെ ഭാവിക്ക് വേണ്ടിയുള്ള കരുതൽ, ആഗ്രഹിക്കുന്ന ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍, വിരമിക്കല്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന സാമ്പത്തിക പിന്തുണയും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഹ്രസ്വകാല വരുമാനം, ദീര്‍ഘകാല വരുമാനം, ആജീവനാന്ത വരുമാനം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് അഷ്വേര്‍ഡ് ഇന്‍കം പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.

  ഹ്രസ്വകാല വരുമാന ഓപ്ഷനില്‍ 10 വര്‍ഷത്തെ നിശ്ചിത കാലയളവിലേക്കാണ് പ്ലാന്‍ അതിജീവന ആനുകൂല്യം നല്‍കുന്നത്. ദീര്‍ഘകാല വരുമാന ഓപ്ഷനില്‍ തിരഞ്ഞെടുത്ത പ്രീമിയം പേയ്മെന്റ് കാലാവധിയെ ആശ്രയിച്ച് 25, 30 വര്‍ഷത്തേക്കും, ആജീവനാന്ത വരുമാന ഓപ്ഷനില്‍ ജിആര്‍ഐ രൂപത്തിലുള്ള അതിജീവന ആനുകൂല്യം പരിരക്ഷയുള്ള വ്യക്തിയുടെ 100 വയസ്സ് വരെ നല്‍കും.

  Also Read-Indian Economy | ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; നേട്ടം യുകെയെ പിന്തള്ളി

  മൂന്ന് ഓപ്ഷനുകളിലും ഗ്യാരന്റീഡ് മെച്യുരിറ്റി ബൂസ്റ്റര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ലംപ്സം ആനുകൂല്യ വരുമാനം കാലാവധി പൂർത്തിയാകുമ്പോൾ നല്‍കും. പോളിസി കാലയളവിനിടെ പോളിസി ഉടമ മരണപ്പെട്ടാല്‍, നോമിനിക്ക് മരണ ആനുകൂല്യം പെട്ടെന്ന് തന്നെ നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

  'നിലവിലെ ഈ സാമ്പത്തിക സാഹചര്യത്തില്‍, വിപണിയിലെ ചാഞ്ചാട്ടങ്ങളും പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങളും ബാധിക്കാത്ത, സ്ഥിരവരുമാനത്തോടു കൂടിയ ഗ്യാരണ്ടീഡ് ഉല്‍പ്പന്നങ്ങളാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇതിനായി, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ലക്ഷ്യങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി വ്യക്തികളെ സഹായിക്കുന്നതും സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാന പദ്ധതികള്‍ ഞങ്ങള്‍ അവതരിപ്പിക്കുകയാണ്, '' അഷ്വേര്‍ഡ് ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ സിഇഒയും പ്രൊഡക്ട്സ് മേധാവിയുമായ കാര്‍ത്തിക് രാമന്‍ പറഞ്ഞു.

  'ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരും, അതിനാല്‍ ഞങ്ങളുടെ അഷ്വേര്‍ഡ് ഇന്‍കം പ്ലാന്‍ വരുമാന വിതരണ കാലയളവില്‍ പോലും ആജീവനാന്ത കവര്‍ നല്‍കുന്നു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവിതത്തിലെ അനിശ്ചിതാവസ്ഥകളില്‍ പോലും ഭയം കൂടാതെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്, '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഇന്ത്യയിലെ മുന്‍നിര സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്, ഇന്ത്യയിലെ പ്രമുഖ വാണിജ്യ വികസന ബാങ്കായ ഐഡിബിഐ ബാങ്ക് എന്നിവയുടെ സംയുക്ത സംരംഭമാണ് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്.
  Published by:Jayesh Krishnan
  First published: