റുപേ ക്രെഡിറ്റ് കാര്‍ഡും യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തെ തുടര്‍ന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) പേയ്മെന്റ് സ്ഥാപനങ്ങളും യുപിഐയിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകളെ പിന്തുണച്ച് രംഗത്തെത്തി.
രാജ്യത്ത് യുപിഐയില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി ഭാരത്പേ, കാഷ്ഫ്രീ പേയ്മെന്റ്, ഗൂഗിള്‍ പേ, റേസര്‍പേ, പേടിഎം, പേയു, പൈന്‍ ലാബ്സ് തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കിയതായി എന്‍പിസിഐ അറിയിച്ചു.
Also Read-2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ്; ബാധകമാകുന്നത് ആർക്കൊക്കെ?
നേരത്തെ യുപിഐ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് അക്കൗണ്ടുകള്‍ എന്നിവയിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ക്കായി എപ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍പിസിഐ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഹ്രസ്വകാല ക്രെഡിറ്റിന്റെയും കാര്‍ഡുകളുടെ റിവാര്‍ഡുകളുടെയും ആനുകൂല്യങ്ങള്‍ക്കൊപ്പം തടസ്സമില്ലാത്ത യുപിഐ പേയ്മെന്റ് അനുഭവം വാഗ്ദാനം ചെയ്യാനാണ് ആര്‍ബിഐയുടെ ലക്ഷ്യം.
റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നതിനുള്ള ആര്‍ബിഐയുടെ തീരുമാനത്തിന് പിന്നാലെ, വ്യാപാരികളുടെ ഇടയിലുള്ള സ്വീകാര്യതയും ഉപഭോക്തൃ അവബോധവും വര്‍ദ്ധിപ്പിക്കുന്നതിനായി മുന്‍നിര പേയ്മെന്റ് സ്ഥാപനങ്ങളെയും ഇതിൽ പങ്കാളികളാക്കാൻ പരിശ്രമിച്ചു, എന്‍പിസിഐയുടെ കോര്‍പ്പറേറ്റ്, ഫിന്‍ടെക് റിലേഷന്‍ഷിപ്പുകളുടെയും പ്രധാന സംരംഭങ്ങളുടെയും ചീഫ് നളിന്‍ ബന്‍സാല്‍ പറഞ്ഞു.
‘ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ പങ്കാളികളുടെയും പിന്തുണ നിര്‍ണായകമാണ്. ഭാവിയില്‍ സുഗമവും കൂടുതല്‍ വിശ്വസനീയവും കൂടുതല്‍ സുരക്ഷിതവുമായ ക്രെഡിറ്റ് അധിഷ്ഠിത ഇടപാടുകള്‍ക്കായി യുപിഐയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാര്‍ അവരുടെ ദൈനംദിന ഇടപാടുകള്‍ക്കായി യുപിഐ ഉപയോഗിക്കുന്നുണ്ട്. കൂടാതെ അഞ്ച് കോടിയിലധികം വ്യാപാരികളും യുപിഐ ഉപയോഗിക്കുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ബാങ്കുകള്‍ തമ്മില്‍ ഇടപാടുകള്‍ സുഗമമാക്കാനും ഇൻസ്റ്റന്റ് പേയ്മെന്റ് പ്രോസസ്സിംഗിനായും ജനങ്ങള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
Also Read-പിഎഫ് പലിശ നിരക്ക് കൂട്ടി; 2022-23 വർഷത്തെ പലിശ 8.15 ശതമാനം
ജനുവരിയില്‍ മാത്രം യുപിഐ 8038.59 ദശലക്ഷം ഇടപാടുകളിലൂടെ 1,299,058.78 കോടി രൂപയാണ് കൈമാറ്റം ചെയ്തത്. അടുത്ത നാല് വര്‍ഷത്തേക്ക് ക്രെഡിറ്റ് അധിഷ്ഠിത പേയ്മെന്റ് ഇടപാടുകള്‍ പ്രതിവര്‍ഷം 16% വര്‍ദ്ധിക്കുമെന്ന് 2025 ലെ ആര്‍ബിഐ പേയ്മെന്റ് വിഷന്‍ പറയുന്നു. ദൈനംദിനമുള്ള ഇടപാടുകള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നതിനാല്‍, ക്രെഡിറ്റ് കാര്‍ഡ്-യുപിഐ ലിങ്ക് ചെയ്യുന്നത് ഭാവിയില്‍ വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ തടസ്സരഹിതവും സുഗമവുമായ പേയ്മെന്റ് അനുഭവം വാഗ്ദാനം ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ( UPI). റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.