നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Recurring Deposit vs Fixed Deposit| ഫിക്സഡ് ഡെപ്പോസിറ്റും റെക്കറിംഗ് ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസങ്ങളറിയാം

  Recurring Deposit vs Fixed Deposit| ഫിക്സഡ് ഡെപ്പോസിറ്റും റെക്കറിംഗ് ഡെപ്പോസിറ്റും തമ്മിലുള്ള വ്യത്യാസങ്ങളറിയാം

  റെക്കറിംഗ് ഡെപ്പോസിറ്റ്  (ആർഡി), ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) എന്നിങ്ങനെ രണ്ട് തരം ടേം ഡെപ്പോസിറ്റുകൾ ഉണ്ട്. എന്നാൽ പലപ്പോഴും  ഇവയിൽ ഏതിൽ നിക്ഷേപിക്കണം എന്ന ആശയക്കുഴപ്പം നിക്ഷേപകർക്ക് ഉണ്ടാകാറുണ്ട്. 

  Recurring Deposit vs Fixed Deposit

  Recurring Deposit vs Fixed Deposit

  • Share this:
   പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക്  ഇന്ന് നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്. എങ്കിലും ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ മാത്രമേ അവർക്ക് അനുയോജ്യമായത് ഏതാണെന്നു തിരിച്ചറിയാൻ സാധിക്കുകയുള്ളു. ഇന്ത്യയിൽ ഏറ്റവും ജനപ്രിയ നിക്ഷേപ ഓപ്ഷനുകളാണ് ടേം ഡെപ്പോസിറ്റുകൾ (Term Deposits).  തങ്ങളുടെ പണം ബാങ്കിൽ  സുരക്ഷിതമായിരുക്കുന്നു എന്ന കാരണത്താൽ തന്നെയാണ് ആളുകൾ ഈ നിക്ഷേപ അല്ലെങ്കിൽ സേവിങ്സ് ഓപ്‌ഷനുകൾ ഇഷ്ടപ്പെടുന്നത്. കൂടാതെ തങ്ങളുടെ പണത്തിനു മേൽ അവർക്ക് പലിശയും ലഭിക്കുന്നു. ഈ രണ്ട് നിക്ഷേപ പദ്ധതികളും ഉപഭോക്താക്കൾ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണം ഇതിൽ  പ്രത്യേകിച്ച് അപകടസാധ്യതയില്ല എന്നുള്ളതാണ്. നിങ്ങളുടെ പണം ഒരു ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിലോ ആവർത്തന റെക്കറിംഗ് ഡെപ്പോസിറ്റ്  സ്കീമിലോ നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടം എന്താണെന്നു വെച്ചാൽ റിസ്ക് ഇല്ലാത്ത ഫിക്സഡ് റിട്ടേണുകൾ ഇവയ്ക്ക് ഉണ്ട് എന്നതാണ്.

   റെക്കറിംഗ് ഡെപ്പോസിറ്റ്  (ആർഡി), ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) എന്നിങ്ങനെ രണ്ട് തരം ടേം ഡെപ്പോസിറ്റുകൾ ഉണ്ട്. എന്നാൽ പലപ്പോഴും  ഇവയിൽ ഏതിൽ നിക്ഷേപിക്കണം എന്ന ആശയക്കുഴപ്പം നിക്ഷേപകർക്ക് ഉണ്ടാകാറുണ്ട്.  നിങ്ങൾ ടേം ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ആദ്യം നിലവിലുള്ള ടേം ഡെപ്പോസിറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കണം.  ഫിക്സഡ് ഡെപോസിറ്റിന്റെയും റെക്കറിംഗ് ഡെപോസിറ്റിന്റെയും വ്യത്യാസങ്ങൾ അല്ലെങ്കിൽ സവിശേഷതകൾ അറിഞ്ഞതിനു ശേഷം മാത്രമേ ഏതിൽ നിക്ഷേപിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയൂ.

   എന്താണ് ഫിക്സഡ് ഡിപ്പോസിറ്റ്?

   ബാങ്കുകൾ നൽകുന്ന ടേം ഡിപ്പോസിറ്റുകളിൽ ഒന്നാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഇത് ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ ഓപ്ഷനാണ്. ഇതനുസരിച്ച്, നിശ്ചിത കാലത്തേക്ക് ഒറ്റത്തവണ ഒരു തുക ബാങ്കിൽ  നിക്ഷേപിക്കണം. ഫിക്സഡ് ഡിപ്പോസിറ്റിനായി ഒരു പ്രത്യേക അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതായത് നിലവിൽ നിങ്ങൾക്ക്  സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ അതുമായി ഇവ ലിങ്ക് ചെയ്യാവുന്നതാണ്. എഫ്‌ഡിയുടെ കാലാവധിയും ബാങ്ക് നൽകുന്ന പലിശയും എഫ്‌ഡി അക്കൗണ്ട് തുറക്കുന്ന സമയത്ത് തീരുമാനിക്കപെടുന്നതാണ്. കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ  ഫിക്സഡ് ഡിപ്പോസിറ്റിൽ, ഒരു നിശ്ചിത സമയത്തേക്ക് ഒരു തുക നിക്ഷേപിക്കുന്നു.  നിക്ഷേപിച്ച തുകയ്ക്ക് ബാങ്ക് നിങ്ങൾക്ക് കാലാവധി അവസാനിക്കുന്നതുവരെ പലിശ നൽകുന്നു.

   എന്താണ് റെക്കറിംഗ് ഡെപ്പോസിറ്റ്?

   ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. FD കൾ പോലെ, RD കളും സുരക്ഷിതമാണ്. എന്നിരുന്നാലും, ശമ്പളമുള്ളവർക്കും കുറഞ്ഞ വാർഷിക വരുമാനമുള്ളവർക്കുമാണ് ഇത് കൂടുതൽ അനുയോജ്യം. ഈ നിക്ഷേപ ഓപ്ഷൻ അനുസരിച്ച് ഒരു വ്യക്തി അവരുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ, സമ്പാദിച്ച പലിശയ്‌ക്കൊപ്പം പ്രധാന തുകയും തിരികെ നൽകും. സ്ഥിരമായി പണം നിക്ഷേപിക്കേണ്ടതിനാൽ ഇവ സമ്പാദ്യശീലം വളർത്തിയെടുക്കാനും സഹായിക്കുന്നു.  റെക്കറിംഗ് ഡെപോസിറ്റിൽ 500 രൂപ ഉപയോഗിച്ച് നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. ഡെപ്പോസിറ്റ് തുക ക്രമേണ വർദ്ധിപ്പിക്കാനും കഴിയും. റെക്കറിംഗ് ഡെപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾക്ക് നിക്ഷേപിച്ച തുകയും പലിശയും ലഭിക്കും

   ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ പലിശനിരക്കും നിക്ഷേപത്തിന്റെ കാലയളവും പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

   നിക്ഷേപ തുക:

   ഫിക്സഡ് ഡിപ്പോസിറ്റിൽ ഒരു വ്യക്തിക്ക്  ഒറ്റത്തവണ ഒരു തുക നിക്ഷേപിക്കാൻ സാധിക്കും. എന്നാൽ റെക്കറിംഗ് ഡിപ്പോസിറ്റിൽ ഒരു വ്യക്തിക്ക് എല്ലാ മാസവും ഒരു ചെറിയ തുക വീതം നിക്ഷേപിക്കാൻ സാധിക്കും. സാധാരണ ഉയർന്ന തുകയാണ് എഫ്ഡിയിൽ നിക്ഷേപിക്കാറുള്ളത് .

   കാലാവധി:

   ഒരു ഫിക്സഡ് ഡെപോസിറ്റിന്റെ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. കാലാവധി തിരഞ്ഞെടുക്കുന്നത് വ്യക്തിയുടെ താല്പര്യപ്രകാരം ആണ്. ഏറ്റവും ചുരുങ്ങിയ കാലാവധി 7 ദിവസവും ഏറ്റവും കൂടിയ കാലാവധി 10 വർഷവും ആണ്.

   പലിശ തുക:

   ഒരു ഫിക്സഡ് ഡിപ്പോസിറ്റിന്റെ കാലാവധി അവസാനിക്കുമ്പോൾ നിക്ഷേപകന് ലഭിക്കുന്ന പലിശ തുക ഒരു RD യിൽ നിന്ന് ലഭിക്കുന്ന പലിശയേക്കാൾ കൂടുതലാണ്. ഫിക്സഡ് ഡെപോസിറ്റിൽ പലിശ ത്രൈമാസ / പ്രതിമാസ കണക്കിൽ അക്കൗണ്ടിലേക്ക് എത്തുന്നതാണ്. എന്നാൽ ഒരു റെക്കറിംഗ് ഡെപോസിറ്റിൽ കാലാവധി അവസാനിക്കുമ്പോൾ പ്രധാന തുകയോടൊപ്പം മാത്രമേ പലിശയും ലഭിക്കുകയുള്ളൂ.

   ലോൺ സൗകര്യം:

   ഒരു വ്യക്തിക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെ പുറത്ത് ലോൺ ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റിന്റെ മൂല്യത്തിന്റെ 90% വരെ ആണ് പരമാവധി ലോൺ തുകയുടെ പരിധി. ഇത്പോലെ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റുകൾക്കു മേലെയും വായ്പാ സൗകര്യം ലഭ്യമാണ് ഡെപ്പോസിറ്റ് തുകയുടെ മൂല്യത്തിന്റെ 90% വരെയാണ് പരമാവധി ലോൺ തുകയുടെ പരിധി,

   ഡെപോസിറ്റിന്റെ ഗുണം :

   ഒരുമിച്ച് ഒരു തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും ഉചിതം  ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതാണ്. സാധാരണയായി വലിയ തുകകളാണ് ബാങ്കിൽ ഫിക്സഡ് നിക്ഷേപമായി എത്താറുള്ളത്. ഇതിലൂടെ നിക്ഷേപിച്ച തുകയുടെ മുകളിൽ മാസാമാസം  പലിശയിനത്തിൽ പണം സമ്പാദിക്കുകയും ചെയ്യാം.

   മാസവരുമാനം ഉള്ള വ്യക്തികൾക്ക് ഉചിതമായ നിക്ഷേപ മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. ഇതിലൂടെ മാസത്തിൽ ലഭിക്കുന്ന നിങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു തുക റെക്കറിംഗ് ഡെപോസിറ്റിനായി നീക്കിവെക്കാം. കാലാവധി കഴിയുമ്പോൾ നിങ്ങളുടെ പണത്തിനു പലിശയും ലഭിക്കും.

   ഡിഫോൾട്ട് ക്ലോസ്:

   തുടക്കത്തിൽ  ഒറ്റത്തവണ മാത്രം തുക അടയ്‌ക്കുന്നതിനാൽ ഫിക്സഡ് ഡെപോസിറ്റിൽ ഒരു വ്യക്തിക്ക് പേയ്‌മെന്റിൽ വീഴ്ച വരുത്താൻ സാധിക്കില്ല. എന്നാൽ റെക്കറിംഗ് ഡെപ്പോസിറ്റിൽ മാസാമാസം ഒരു നിശ്ചിത തുക അടയ്‌ക്കേണ്ടി വരുന്നതിനാൽ പേയ്‌മെന്റിൽ വീഴ്ച വരാൻ സാധ്യതയുണ്ട്.  ഒരു വ്യക്തി തുടർച്ചയായി ആറ് മാസത്തേക്ക് തവണകൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ബാങ്കിന് അവകാശമുണ്ട്.

   നികുതി:

   ഫിക്സഡ് ഡെപ്പോസിറ്റും  റെക്കറിംഗ് ഡെപ്പോസിറ്റും  നികുതി വിധേയമാണ്. അതായത് രണ്ട് സ്കീമുകളിലും ഒരു വ്യക്തിക്ക്  ലഭിക്കുന്ന പലിശ നികുതി വിധേയമായിരിക്കും. ആർഡിയുടെ കാര്യത്തിൽ, ടിഡിഎസ് അടയ്‌ക്കേണ്ടത് നിർബന്ധമല്ല. എന്നാൽ വ്യക്തി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് നേടിയ പലിശ സൂചിപ്പിക്കണം.

   Also Read- RD Investment| എന്താണ് ആര്‍ഡി നിക്ഷേപം? ആര്‍ക്കൊക്കെ ആര്‍ഡി നിക്ഷേപ അക്കൗണ്ട് തുടങ്ങാം? അറിയേണ്ടതെല്ലാം

   ഫിക്സഡ് ഡെപ്പോസിറ്റ് എന്താണെന്നും റെക്കറിംഗ് ഡെപ്പോസിറ്റ്  എന്താണെന്നും ഇപ്പോൾ നിങ്ങൾക്ക് മനസിലായിക്കാണും. ഇതിൽ ഏതിലാണ് നിങ്ങൾ നിക്ഷേപിക്കുക? ഫിക്സഡ് ഡെപ്പോസിറ്റ് ആണോ റെക്കറിംഗ് ഡെപ്പോസിറ്റ് ആണോ നിങ്ങൾക്ക് ഉചിതം എന്ന് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ വിലയിരുത്തി നിങ്ങൾക്ക് തീരുമാനിക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കുക, നന്നായി സമ്പാദിക്കുക. 

   Also Read- Types of Recurring Deposit Interest Rates| വിവിധതരം റിക്കറിംഗ് ഡിപ്പോസിറ്റുകളും വിവിധ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും
   Published by:Rajesh V
   First published: