നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ITR Filing Due Date | ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി എന്ന്? കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

  ITR Filing Due Date | ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി എന്ന്? കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

  നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള നീട്ടിയ കാലാവധി ഡിസംബർ 31ന് അവസാനിക്കും

  ITR

  ITR

  • Share this:
   2020-21 സാമ്പത്തിക വർഷത്തിൽ 4.43 കോടി ആദായ നികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ് (Income Tax Department) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഡിസംബർ 25ന് സമർപ്പിച്ച 11.68 ലക്ഷത്തിലധികം റിട്ടേണുകളും ഉൾപ്പെടുന്നു. 2021 ഡിസംബർ 25 വരെ 2020-21 സാമ്പത്തിക വർഷത്തേക്ക് (അസെസ്‌മെന്റ് വർഷം 2021-22) 2.41 കോടി ഐടിആർ ഒന്നും 1.09 കോടി ഐടിആർ നാലും ഫയൽ ചെയ്തിട്ടുണ്ടെന്നാണ് വകുപ്പ് പുറത്തുവിട്ടിരിക്കുന്ന വിവരം.

   ആദായ നികുതി വകുപ്പിന്റെ ട്വിറ്റർ ഹാൻഡിലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള നീട്ടിയ കാലാവധി ഡിസംബർ 31ന് അതായത് വെള്ളിയാഴ്ച അവസാനിക്കും. മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി 2021 ജൂലൈ 31 വരെ ആയിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ, 2021 ജനുവരി 10 വരെ സമയപരിധി നീട്ടി നൽകിയതിനെ തുടർന്ന് 5.95 കോടി ഐടിആറുകൾ ഫയൽ ചെയ്തിരുന്നു.

   നികുതിദായകരെ 2020-21 സാമ്പത്തിക വർഷത്തെ ഐടി റിട്ടേൺ ഫയൽ ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് വിവിധ രീതികളിൽ ഓർമ്മിപ്പിക്കുന്നുണ്ട്. എസ്എംഎസുകളും ഇമെയിലുകളും അയച്ചും നികുതിദായകർക്ക് വകുപ്പ് സമയപരിധി സംബന്ധിച്ച വിശദാംശങ്ങൾ അയയ്ക്കുന്നുണ്ട്.

   ഡിസംബർ 31നകം നിങ്ങൾ ആദായനികുതി റിട്ടേൺ അല്ലെങ്കിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം...

   നിങ്ങൾ ഒരു ഇന്ത്യൻ നികുതിദായകനാണെങ്കിൽ സർക്കാർ അറിയിപ്പ് പ്രകാരം 2021 ഡിസംബർ 31നകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ നിങ്ങളെ ഇത് പല വിധത്തിൽ ബാധിച്ചേക്കാം. നികുതി റിട്ടേൺ സമർപ്പിക്കേണ്ട ഡ്യൂ ഡേറ്റും ലാസ്റ്റ് ഡേറ്റും സമാനമല്ല എന്നും നികുതിദായകർ മനസ്സിലാക്കിയിരിക്കണം. നിലവിൽ നിശ്ചയിച്ചിട്ടുള്ള തീയതിയ്ക്ക് നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവർക്ക് ചില നിബന്ധനകൾക്ക് വിധേയമായി 2022 മാർച്ച് 31നകം ഐടിആർ ഫയൽ ചെയ്യാം.

   നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ അടയ്‌ക്കുന്ന നികുതികൾ നിങ്ങളുടെ മൊത്ത നികുതി ബാധ്യതയേക്കാൾ കുറവാണെങ്കിൽ, മാർച്ച് 31ന് ശേഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിങ്ങൾ പിഴ അടയ്‌ക്കേണ്ടിവരും. നിശ്ചിത തീയതിക്ക് (Due Date) ശേഷം നിങ്ങൾ ഐടിആർ സമർപ്പിക്കുന്നതിന് നിങ്ങളുടെ റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ നൽകേണ്ട ചാർജുകൾക്ക് പുറമേ 5,000 രൂപ പിഴയും ഈടാക്കും. 5 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ള വ്യക്തികൾക്ക് ഇത് ബാധകമാണ്. വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1000 രൂപയാണ് പിഴ.

   2022 മാർച്ച് 31 എന്ന അവസാന തീയതിക്ക് ശേഷവും നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ മുകളിൽ സൂചിപ്പിച്ച എല്ലാ പലിശ നിരക്കുകൾക്കും പിഴകൾക്കും പുറമെ അടയ്‌ക്കേണ്ട നികുതി തുകയുടെ 50 ശതമാനം കുറഞ്ഞത് പിഴയായി ആദായ നികുതി വകുപ്പിന് ഈടാക്കാം. നിങ്ങളിൽ നിന്ന് ഈടാക്കേണ്ട നികുതി തുക 10,000 രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് മൂന്ന് വർഷം ജയിൽശിക്ഷ നൽകാനുള്ള അവകാശവും നികുതി വകുപ്പിനുണ്ട്.

   അതിനാൽ, ഈ കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, ഈ സാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് നിശ്ചിത തീയതിക്കുള്ളിൽ, അതായത് ഡിസംബർ 31നകം ഐടിആർ ഫയൽ ചെയ്യുന്നതാണ് നല്ലത്.
   Published by:user_57
   First published: