• HOME
  • »
  • NEWS
  • »
  • money
  • »
  • KNOW THE ELIGIBILITY TO SBI GOLD LOAN AT LOW INTEREST JS

8.25 ശതമാനം പലിശ നിരക്കിൽ സ്വര്‍ണപ്പണയ വായ്പാ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; അറിയേണ്ടതെല്ലാം

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും സ്വര്‍ണപ്പണയ വായ്പ്പ ലഭ്യമാക്കുന്നതിനായി എസ്ബിഐയെ സമീപിക്കാവുന്നതാണ്.

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും സ്വര്‍ണപ്പണയ വായ്പ്പ ലഭ്യമാക്കുന്നതിനായി എസ്ബിഐയെ സമീപിക്കാവുന്നതാണ്.

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും സ്വര്‍ണപ്പണയ വായ്പ്പ ലഭ്യമാക്കുന്നതിനായി എസ്ബിഐയെ സമീപിക്കാവുന്നതാണ്.

  • Share this:
    കോവിഡ്19 മാഹാമാരിയുടെ കാലത്ത് സ്വര്‍ണ്ണം പണയപ്പെടുത്തുന്നതിന് ധാരാളം ആളുകളാണ് മുന്നോട്ട് വന്നത്. തങ്ങളുടെ അടിയന്തര ആവിശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായ് മിക്കവരും സ്വര്‍ണ്ണത്തെയാണ് ആശ്രയിക്കുക. ഈ സാഹചര്യം കണക്കിലെടുത്ത് പല ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പെട്ടന്ന് തന്നെ വായ്പ ലഭ്യമാക്കാന്‍ സഹായിക്കുന്ന പലതരം ഓഫറുകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ സമാനമായ വായ്പാ സൗകര്യങ്ങളുമായ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) രംഗത്തെത്തിയിട്ടുണ്ട്.

    നിശ്ചിത ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. 8.25 ശതമാനം മുതല്‍ 29 ശതമാനം വരെയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന സ്വര്‍ണപ്പണയ വായ്പാ പദ്ധതികള്‍. കൂടാതെ എസ്ബിഐയുടെ ഔദ്യോഗിക ആപ്പായ യോനോ ഉപയോഗിച്ച് വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 0.75 ശതമാനത്തിന്റെ അധിക ഇളവ് ലഭിക്കുന്നതാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 2021 സെപ്റ്റംബര്‍ 30 ആണ്.

    എളുപ്പത്തില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകും എന്നതിനാല്‍ തന്നെ സ്വര്‍ണ്ണ പണയത്തിനായി ഒട്ടേറെയാളുകളാണ് മുന്നോട്ടു വരുന്നത്. സ്വര്‍ണപ്പണണയ വായ്പകളുടെ കാര്യത്തില്‍, സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ 80 ശതമാനം വരെയുള്ള തുക വായ്പയായി ലഭിക്കാം. നിങ്ങള്‍ സ്വര്‍ണ്ണ പണയത്തിന്റെ ലഭ്യമായ വായ്പ്പകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ എസ്ബിഐയുടെ സ്വര്‍ണപ്പണയ വായ്പകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ വായിക്കാം.

    മുപ്പത്തിയാറു മാസമാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന സ്വര്‍ണ്ണ പണയങ്ങളുടെ പരമാവധി കാലാവധി. സ്വര്‍ണപ്പണയത്തിനുള്ള പരമാവധി പരിധി 50 ലക്ഷം രൂപയും കുറഞ്ഞ പരിധി 20,000 രൂപയുമാണ്.

    പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും സ്വര്‍ണപ്പണയ വായ്പ്പ ലഭ്യമാക്കുന്നതിനായി എസ്ബിഐയെ സമീപിക്കാവുന്നതാണ്. എസ്ബിഐയുടെ സ്വര്‍ണപ്പണയ വായ്പ്പ തേടുന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ വരുമാനത്തിന്റെ തെളിവ് ഹാജരാക്കേണ്ടതില്ല. വായ്പയ്ക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് എസ്ബിഐയുടെ യോനോ ആപ്പ് ഉപയോഗിച്ചോ അല്ലങ്കില്‍ തങ്ങളുടെ പ്രാദേശിക എസ്ബിഐ ബാങ്കിന്റെ ശാഖയില്‍ നേരിട്ടെത്തിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിയ്ക്കുമ്പോള്‍ വായ്പ ലഭ്യമാക്കാന്‍ ആവശ്യമായ കെവൈസി രേഖകള്‍ കൈയില്‍ കരുതേണ്ടതാണ്.

    എസ്ബിഐ യോനോ ആപ്പ് മുഖാന്തരം എങ്ങനെയാണ് സ്വര്‍ണ്ണ പണയ വായ്പ്പയ്ക്ക് അപേക്ഷിക്കേണ്ടത്?

    - വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ എസ്ബിഐ യോനോ ആപ്പില്‍ ലോഗിന്‍ ചെയ്യുക.

    - ആപ്പിന്റെ ഹോം പേജില്‍ മുകളില്‍ ഇടത് വശത്തുള്ള മെനുവില്‍ ക്ലിക്ക് ചെയ്യുക.

    - 'ഗോള്‍ഡ് ലോണ്‍' വിഭാഗത്തില്‍ നിന്നും 'ലോണ്‍സ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

    - 'അപ്ലൈ നൗ'വില്‍ ക്ലിക്ക് ചെയ്യുക.

    - സ്വര്‍ണ്ണത്തിന്റെ തൂക്കം, തരം, നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവ ചേര്‍ക്കുക.

    - അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് നിങ്ങളുടെ വരുമാന വിവരങ്ങളും നല്‍കുക.

    ശേഷം, അപേക്ഷയ്ക്കായി നിങ്ങളുടെ കെവൈസി രേഖകളും രണ്ട് ഫോട്ടോകളുമായി അടുത്തുള്ള എസ്ബി സന്ദര്‍ശിക്കുക. ബാങ്ക് അധികൃതര്‍ നിങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം വായ്പ്പ അനുവദിക്കുന്നതാണ്.
    Published by:Jayashankar AV
    First published:
    )}