നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | പെട്രോൾ വില കൂടിയോ, കുറഞ്ഞോ? ഇന്നത്തെ നിരക്കുകൾ അറിയാം

  Fuel price | പെട്രോൾ വില കൂടിയോ, കുറഞ്ഞോ? ഇന്നത്തെ നിരക്കുകൾ അറിയാം

  ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  പെട്രോൾ, ഡീസൽ നിരക്കുകൾ

  പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
   നവംബർ 27 ശനിയാഴ്ച രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില (fuel prices) മാറ്റമില്ലാതെ നിലനിൽക്കുന്നു. സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ നൽകുന്ന വിലവിവരം അനുസരിച്ച് ഇപ്പോൾ മൂന്നാഴ്ചയിലേറെയായി ഇന്ധന നിരക്കിൽ സ്ഥിരത നിലനിർത്തുകയാണ്.

   പെട്രോളിനും ഡീസലിനും 5 രൂപയും 10 രൂപയും വീതം കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചപ്പോഴാണ് പ്രധാന നഗരങ്ങളിൽ നവംബർ 4 ന് ഇന്ധന വില അവസാനമായി പുതുക്കിയത്. തുടർച്ചയായ 25-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനുപിന്നാലെ എൻ.ഡി.എ. ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇന്ധന നിരക്കുകളിൽ മൂല്യവർധിത നികുതി (വാറ്റ്) വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

   ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച്, ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 103.97 രൂപയാണ്, അതേസമയം ദേശീയ തലസ്ഥാനത്ത് ഡീസൽ ലിറ്ററിന് 100 രൂപയിൽ താഴെ എത്തി. 86.67 രൂപയാണ് ഇവിടുത്തെ നിരക്ക്.

   ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയ്ക്കാണ് വിൽക്കുന്നത്. ഡീസൽ വില ലിറ്ററിന് 94.14യാണിവിടെ. ഇത് എല്ലാ മെട്രോ നഗരങ്ങളിലും വച്ച് ഏറ്റവും ഉയർന്നതാണ്.

   അതുപോലെ, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയും യഥാക്രമം 101.40 രൂപയ്ക്കും 91.43 രൂപയ്ക്കും വിൽക്കുകയാണ്. അതേസമയം, കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 104.67 രൂപയും ഒരു ലിറ്റർ ഡീസലിന് 89.79 രൂപയുമാണ് നൽകേണ്ടി വരിക.

   രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ - ലിറ്ററിന് 103.97 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ

   Summary: Petrol and diesel prices remained unchanged for the 25th consecutive day on November 27 after the Central government cut the excise duty on the two fuels to bring down retail rates from record highs, according to a price notification of state-owned fuel retailers
   Published by:user_57
   First published:
   )}