• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വര്‍ണവില വീണ്ടും താഴേക്ക് ; പവന് 200 രൂപ കുറഞ്ഞു, ഇന്നത്തെ വിലയറിയാം

Gold Price | സ്വര്‍ണവില വീണ്ടും താഴേക്ക് ; പവന് 200 രൂപ കുറഞ്ഞു, ഇന്നത്തെ വിലയറിയാം

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു

  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 38000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4750 രൂപയിലെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.  ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞിരുന്നു. ഒരു പവന് 38200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഇന്നലത്തെ വില. മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.

    പുതിയ മാസം ആരംഭിക്കുന്ന ഇന്ന് സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു ശുഭ സൂചനയാണ്.

    സമീപദിവസങ്ങളിലെ സ്വര്‍ണവില

    25-May-22       38320

    26-May-22       38120

    27-May-22       38200

    28-May-22       38200

    29-May-22       38200

    30-May-22       38280

    31-May-22       38200

    01-June-22       38000

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Arun krishna
    First published: