• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|ഈ മാസത്തെ കുറഞ്ഞ വിലയിൽ നിന്ന് സ്വർണവില ഉയർന്നു; പവന് 360 രൂപ കൂടി

Gold Price Today|ഈ മാസത്തെ കുറഞ്ഞ വിലയിൽ നിന്ന് സ്വർണവില ഉയർന്നു; പവന് 360 രൂപ കൂടി

ഇന്നലെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായിരുന്നു വില.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price)ഇന്ന് വർധനവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ വിലയിലായിരുന്നു സ്വർണം. ഇന്ന് പവന് 360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന് 37,760 രൂപയും ഗ്രാമിന് 4720 രൂപയുമാണ് വില.

    ഇന്നലെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായിരുന്നു വില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്.

    തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഗ്രാമിന് 4750 രൂപയും പവന് 38,000 രൂപയുമായിരുന്നു വില.

    Also Read-പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ ഇന്ധനവില അറിയാം

    മെയ് മാസത്തിലെ സ്വർണവില, പവന്

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 12: 37,760

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: