HOME » NEWS » Money » KNOW THE GOLD PRICE AS ON JULY 10

Gold Price Today| പൊള്ളുന്ന സ്വർണ വില; ഇന്നത്തെ വില അറിയാം

ഒരു പവൻ സ്വർണത്തിന് 35,800 രൂപയും ഗ്രാമിന് 4475 രൂപയുമാണ് വില.

News18 Malayalam | news18-malayalam
Updated: July 10, 2021, 11:06 AM IST
Gold Price Today| പൊള്ളുന്ന സ്വർണ വില; ഇന്നത്തെ വില അറിയാം
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: തൊട്ടാൽ കൈ പൊള്ളുന്ന നിലയിലാണ് സംസ്ഥാനത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമായിരുന്നു ഇന്നലെ വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 35,800 രൂപയും ഗ്രാമിന് 4475 രൂപയുമാണ് വില.

ഒരു പവന് 35,720 രൂപയും ഗ്രാമിന് 4465 രൂപയുമായിരുന്നു ബുധനാഴ്ച്ചത്തെ വില.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ചുവടെ

ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജുലൈ ഒന്നിനായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,787.30 ഡോളറാണ്. ജൂണ്‍മാസത്തിൽ 2000 രൂപ പവന് കുറഞ്ഞിരുന്നു. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവില്‍ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിക്കാൻ തുടങ്ങിയത്. ഇന്ന് വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ജനം സ്വർണത്തെ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി.
Published by: Naseeba TC
First published: July 10, 2021, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories