തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price )ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 38,280 രൂപയും ഗ്രാമിന് 4785 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 38,200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഇന്നലെ വില.
മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.
മെയ് 1: 37,920
മെയ് 2: 37,760
മെയ് 3: 37,760
മെയ് 4: 37,600
മെയ് 5: 37,920
മെയ് 6: 37,680
മെയ് 7: 37,920
മെയ് 8: 37,920
മെയ് 9: 38,000
മെയ് 10: 37,680
മെയ് 11: 37,400
മെയ് 12: 37,760
മെയ് 13: 37,160
മെയ് 14: 37,000
മെയ് 15: 37,000
മെയ് 16: 37,000
മെയ് 17: 37,240
മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
മെയ് 19: 37,040
മെയ് 20: 37,360
മെയ് 21: 37,640
മെയ് 22: 37,640
മെയ് 23: 37,720
മെയ് 24 : 38200
മെയ് 25 : 38320
മെയ് 26 : 38120
മെയ് 27 : 38,200
മെയ് 28 : 38,200
മെയ് 29 : 38200
മെയ് 30 : 38,280
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.