സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 38200 രൂപയാണ് ഒരു പവന് സംസ്ഥാനത്തെ ഇന്നത്തെ വില. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 100 രൂപയും കൂടിയിരുന്നു. പവന് 8,280 രൂപയും ഗ്രാമിന് 4785 രൂപയുമായിരുന്നു ഇന്നലത്തെ വില.
മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.