• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഇന്നും കൂടി; പവന് വില 42,200 രൂപ

Gold Price Today| സ്വർണവില ഇന്നും കൂടി; പവന് വില 42,200 രൂപ

ഫെബ്രുവരി 2 ന് 42,880 രൂപയായിരുന്നു ഒരു പവന് വില

  • Share this:

    തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന് വില 42,200 രൂപയായി. ഇന്നലെ 42,120 രൂപയായിരുന്നു വില. ഇന്നലെ 5,265 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ കൂടി 5,275 രൂപയായി.

    ഈ മാസം സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഫെബ്രുവരി 2 ന് 42,880 രൂപ വരെ ഒരു പവന് വിലയായി. തുടർന്ന് ഫെബ്രുവരി 4, 5 തീയ്യതികളിൽ 41,920 രൂപയായി വില കുറഞ്ഞു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഇതിനു ശേഷം കഴിഞ്ഞ രണ്ടു ദിവസമായി വില വീണ്ടും വർധിച്ചുകൊണ്ടിരിക്കുകയാണ്.

    Also Read- സർക്കാർ പിന്തുണയുള്ള 10 നിക്ഷേപ പദ്ധതികൾ; പലിശ നിരക്കും നേട്ടങ്ങളുമറിയാം

    യുഎസിലെ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. കാൽ ശതമാനത്തിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തിയത്.

    2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

    ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
    ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ഫെബ്രുവരി 3: 42,480
    ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഫെബ്രുവരി 6: 42120
    ഫെബ്രുവരി 7: 42,200

    Published by:Naseeba TC
    First published: