• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; കേരളത്തിൽ ഇന്നത്തെ സ്വർണവില അറിയാം

Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; കേരളത്തിൽ ഇന്നത്തെ സ്വർണവില അറിയാം

ഇന്നലെ പവന് 38,480 രൂപയായിരുന്നു വില.

  • Share this:
    തിരുവനന്തപുരം: ഏപ്രിൽ രണ്ടിന് സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Price in kerala) നേരിയ കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവന് 38,360 രൂപയും ഗ്രാമിന് 4795 രൂപയുമാണ് ഇന്നത്തെ വില.

    ഇന്നലെ പവന് 38,480 രൂപയായിരുന്നു വില. ഇന്നലെ 360 രൂപ കൂടിയതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്.
    Also Read-ഉയരങ്ങളിലേക്ക്; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

    ഏപ്രിൽ മാസത്തെ സ്വർണവില:

    ഏപ്രിൽ 1 - 38480
    ഏപ്രിൽ 2-  38,360

    മാർച്ച് മാസം സ്വർണവില 40000 കടന്നിരുന്നു. ർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: