തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price )ഇന്നും കുറഞ്ഞു. ഇന്നലെ ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,120 രൂപയാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4515 രൂപയുമായി.
നാല് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4530 രൂപയും പവന് 36,240 രൂപയുമായിരുന്നു ഇന്നലെ വില. ഡിസംബർ പതിനേഴിനാണ് സ്വർണവില ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്. ഡിസംബർ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില. അടുത്ത ദിവസം പവന് 320 രൂപ കൂടിയാണ് 36,560 ൽ എത്തിയത്.
ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.
Also Read-
Fuel prices | ഏറ്റവും പുതിയ ഇന്ധനവില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾകഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.
ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:ഡിസംബർ 1- Rs. 35,680
ഡിസംബർ 2- Rs. 35,680
ഡിസംബർ 3- Rs. 35,560
ഡിസംബർ 4- Rs. 35,800
ഡിസംബർ 5- Rs. 35,800
ഡിസംബർ 6- Rs. 35,800
ഡിസംബർ 7- Rs. 35,800
ഡിസംബർ 8- Rs. 35,960
ഡിസംബർ 9- Rs. 35,960
ഡിസംബർ 10- Rs. 35,960
ഡിസംബർ 11- Rs. 36,080
ഡിസംബർ 12- Rs. 36,080
ഡിസംബർ 13- Rs. 36,080
ഡിസംബർ 14- Rs. 36,200
ഡിസംബർ 15- Rs. 36,000
ഡിസംബർ 16- Rs. 36,240
ഡിസംബർ 17- Rs. 36,560
ഡിസംബർ 18- Rs. 36,560
ഡിസംബർ 19- Rs. 36,560
ഡിസംബർ 20- Rs. 36,560
ഡിസംബർ 21- Rs. 36,240
ഡിസംബർ 22- Rs. 36,120
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.