തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price )ഇന്ന് കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 4745 രൂപയും പവന് 37,960 രൂപയുമാണ്. ഇന്നലെ പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.
ജൂൺ 20 ന് സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വർണവില. ജൂൺ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. രണ്ട് ദിവസം തുടർച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു വില വർധനവ്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു൦ കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളിൽ സ്വർണവില.
Also Read-
രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടോ ? ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾ അറിയാം
ഏറെ നാളുകൾക്കു ശേഷമാണ് സ്വർണവില പവന് 38,000 ൽ താഴെ എത്തിയിരിക്കുന്നത്. മെയ് 23 നായിരുന്നു അവസാനമായി സ്വർണവില പവന് 38000 ന് താഴെ ആയത്. 37720 രൂപയായിരുന്നു അന്ന് വില.
മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.
ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക ചുവടെ:
ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂൺ 2 - 38,080 രൂപ
ജൂൺ 3 - 38,480 രൂപ
ജൂൺ 4 - 38,200 രൂപ
ജൂൺ 5 - 38,200 രൂപ
ജൂൺ 6 - 38,280 രൂപ
ജൂൺ 7 - 38,080 രൂപ
ജൂൺ 8 - 38,160 രൂപ
ജൂൺ 9 - 38,360 രൂപ
ജൂൺ 10 - 38,200 രൂപ
ജൂൺ 11 - 38,680 രൂപ
ജൂൺ 12 - 38,680 രൂപ
ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജൂണ്‍ 14- 37,920 രൂപ
ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂൺ 16- 38,040 രൂപ
ജൂൺ 17- 38,200 രൂപ
ജൂൺ 18- 38,120 രൂപ
ജൂൺ 19- 38,120 രൂപ
ജൂൺ 20- 38,200 രൂപ
ജൂൺ 21- 38120 രൂപ
ജൂൺ 22- 37,960 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.