• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില ഇന്നും കുറഞ്ഞു; പവന് 200 രൂപയുടെ ഇടിവ്

Gold Price | സ്വർണവില ഇന്നും കുറഞ്ഞു; പവന് 200 രൂപയുടെ ഇടിവ്

ഗ്രാമിന് 25 രൂപയും കുറഞ്ഞു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 25 രൂപയും കുറഞ്ഞു. പവന് 37,320 രൂപയും ഗ്രാമിന് 4665 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. 37520 രൂപയായിരുന്നു ഇന്നലെ പവന് വില.

ഒക്ടോബർ 6 ന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്ന സ്വർണവില ഒക്ടോബർ 9 വരെ അതേ നിലയിൽ തുടർന്നു. ഇതിനു ശേഷം സ്വർണവില താഴേക്ക് കുതിക്കുകയാണ്.
Also Read- ഈ ഉത്സവ കാലത്ത് സ്വർണം വാങ്ങണോ? റിസേർച്ച് അനലിസ്റ്റ് ഭവിക് പട്ടേലിൻ്റെ നിർദ്ദേശങ്ങൾ

ഒക്ടോബർ മാസത്തെ സ്വർണവില

  • ഒക്ടോബർ 1- 37,200 (മാസത്തിലെ ഏറ്റവും കുറഞ്ഞ)

  • ഒക്ടോബർ 2- 37,200 (മാസത്തിലെ ഏറ്റവും കുറഞ്ഞ)

  • ഒക്ടോബർ 3- 37480

  • ഒക്ടോബർ 4- 37880

  • ഒക്ടോബർ 5- 38200

  • ഒക്ടോബർ 6- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

  • ഒക്ടോബർ 7- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

  • ഒക്ടോബർ 8- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

  • ഒക്ടോബർ 9- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

  • ഒക്ടോബർ 10- 38080

  • ഒക്ടോബർ 11-37,520

  • ഒക്ടോബർ 12- 37,320


ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Naseeba TC
First published: