• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | പവന് 240 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില

Gold price | പവന് 240 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില

ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ 39,680 രൂപയായിരുന്നു പവന് വില. ഇന്ന് 240 രൂപ കുറഞ്ഞ് 39,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ 4960 രൂപയായിരുന്ന വില ഇന്ന് 4930 രൂപയായി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില.

    ഈ മാസത്തെ സ്വർണവില പവന് 

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ഡിസംബർ 6- 39,440

    Also Read- ട്വിറ്റർ പരിഷ്കരിച്ച മസ്ക്ക് മുതൽ തട്ടിപ്പിൽ കുളിച്ച എലിസബത്ത് ഹോംസ് വരെ; 2022ൽ വിവാദത്തിൽപെട്ട അഞ്ച് സിഇഒമാർ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Naseeba TC
    First published: