• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| സ്വർണവിലയും കൂടി; ഒരു പവന്റെ ഇന്നത്തെ വില അറിയാം

Gold price Today| സ്വർണവിലയും കൂടി; ഒരു പവന്റെ ഇന്നത്തെ വില അറിയാം

സ്വർണവിലയിൽ പവന് 280 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്.

gold price today

gold price today

  • Share this:
    പാചകവാതകവിലയും ഇന്ധനവിലയും വർധിച്ചതിനു പിന്നാലെ സ്വർണവിലയിലും (Gold price)ഇന്ന് വർധനവ്. കേരളത്തിൽ സ്വർണവിലയിൽ പവന് 280 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന് 37920 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 38,200 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 4775 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 4740 രൂപയായിരുന്നു വില.

    ഇന്നലെ പവന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. സ്വർണ്ണവില പവന് 40,000 രൂപയിലധികം ഉയർന്ന പ്രവണതയാണ് മാർച്ച് മാസം ഉണ്ടായത്. മാർച്ച് 9ന് 40,560 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില.

    Also Read-137 ദിവസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ അറിയാം

    ഈ മാസത്തെ സ്വർണ വിലവിവര പട്ടിക ചുവടെ (പവന്)

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840
    മാർച്ച് 21: 37,920
    മാർച്ച് 22: 38,200

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു.

    Also Read-ഇന്ധന വില വര്‍ധനവിനൊപ്പം വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും കൂട്ടി

    അതേസമയം, രാജ്യത്ത് ഇന്ധനവില വർധനവിന് പിന്നാലെ, വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ വില 956 രൂപയായി. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.

    പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 104.31 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.18 രൂപയായി. ഡീസലിന് 91.55-ല്‍ നിന്ന് 85 പൈസ കൂടി 92.40-ലുമെത്തി.
    Published by:Naseeba TC
    First published: