നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today | പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

    Gold Price Today | പവന് 200 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

    ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില

    gold price today

    gold price today

    • Share this:
      തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.

      തുടർച്ചയായി മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ചൊവ്വാഴ്ച കുറയുകയും പിന്നീടുള്ള ദിവസങ്ങളിൽ കൂടുകയുമായിരുന്നു. 35,840 രൂപയായിരുന്നു ബുധനാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില.

      ജൂലൈ 20, 16 തീയതികളിലും സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. സ്വർണവില പവന് 36200 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. ഈ മാസം ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.
      Also Read- Petrol and diesel prices | കുറയാതെ പെട്രോൾ വില; ഇന്നത്തെ ഇന്ധനവില അറിയാം

      സംസ്ഥാനത്ത് ജൂലൈ മാസം ഓരോ ദിവസത്തെയും സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

      ജുലൈ 1 - 35,200
      ജുലൈ 2 - 35360
      ജുലൈ 3- 35,440
      ജുലൈ 4- 35,440
      ജുലൈ 5- 35,440
      ജുലൈ 6- 35,520
      ജുലൈ 7- 35,720
      ജുലൈ 8- 35,720
      ജുലൈ 9- 35,800
      ജുലൈ 10- 35,800
      ജുലൈ 11- 35,800
      ജൂലൈ 12- 35720
      ജൂലൈ 13- 35840
      ജൂലൈ 14- 35920
      ജൂലൈ 15- 36120
      ജൂലൈ 16- 36200
      ജൂലൈ 17- 36000
      ജൂലൈ 18- 36000
      ജുലൈ 19- 36000
      ജുലൈ 20- 36200
      ജൂലൈ 21- 35,920
      ജൂലൈ 22- 35,640
      ജുലൈ 23- 35,760
      ജുലൈ 24- 35,760
      ജുലൈ 25- 35,760
      ജുലൈ 26-35,840
      ജുലൈ 27- 35,680
      ജൂലൈ 28- 35,840
      ജൂലൈ 29- 35,920
      ജൂലൈ 30- 36200
      ജൂലൈ 31- 36,000

      രാജ്യാന്തര വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്.

      2020ൽ ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്.
      Published by:Naseeba TC
      First published:
      )}