• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today |പവന് 160 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

Gold Price Today |പവന് 160 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വില വർധിച്ചിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price)ഇന്ന് വർധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന് 38040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്ന വില യഥാക്രമം 38,200 രൂപയും 4775 രൂപയുമായി.

    ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വില വർധിച്ചിരുന്നു. രണ്ട് ദിവസം തുടർച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു ഇന്നലെ വിലയിൽ വർധനവുണ്ടായത്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു൦ കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

    ജൂണ്‍ 11 മുതല്‍ 13 വരെ പവന് 38680 രൂപ എന്ന നിരക്കില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും വില ഇടിയുകയായിരുന്നു. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.

    Also Read-ഒരു ലിറ്റർ പെട്രോളിന് വിലയെത്ര? ഇന്നത്തെ നിരക്കുകൾ അറിയാം

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക ചുവടെ:

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    Published by:Naseeba TC
    First published: