നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Home Loan Interest Rates|  വീട് സ്വപ്നം കാണുകയാണോ?  ഭവന വായ്പയുടെ പലിശ നിരക്കുകൾ അറിയാം

    Home Loan Interest Rates|  വീട് സ്വപ്നം കാണുകയാണോ?  ഭവന വായ്പയുടെ പലിശ നിരക്കുകൾ അറിയാം

    ഭവന വായ്പ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ ആദ്യം വിവിധ ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻസിങ് കമ്പനികൾ അനുവദിക്കുന്ന ഭവന വായ്പ തുകകൾ  എത്രയാണ്, അതിന്റെ പലിശ നിരക്ക് ഈടാക്കുന്നത് എങ്ങനെയാണ് എന്നെല്ലാം അറിഞ്ഞിരിക്കണം.

    ഭവന വായ്പ

    ഭവന വായ്പ

    • Share this:
      നല്ലൊരു വീട് സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. മനസ്സിനിണങ്ങിയ വീട് നിർമ്മിക്കാൻ മതിയായ പണം കയ്യിൽ ഇല്ലെങ്കിൽ ഏറ്റവും മികച്ച മാർഗം ഭവന വായ്പ എടുക്കുക എന്നുള്ളതാണ്. നിങ്ങള്‍ക്ക് നിലവില്‍ ഭവന വായ്പയുണ്ടോ? ഇല്ലെങ്കിൽ ഭാവന വായ്പ  എടുക്കാൻ  ആഗ്രഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ ഭാവന വായ്പയെ കുറിച്ചും അതിന്റെ പലിശ നിരക്കിനെ കുറിച്ചും തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം. ഹോം ലോൺ അല്ലെങ്കിൽ ഭവന വായ്പ എന്നത് ഒരു വ്യക്തിക്ക് വീട് നിർമ്മിക്കാൻ വിവിധ ബാങ്കുകൾ  നൽകുന്ന വായ്പയാണ്. താരതമ്യേന സുരക്ഷിതമായ ലോൺ ആണ് ഹോം ലോണുകൾ. വീട് നിർമ്മിക്കാനോ അല്ലെങ്കിൽ നിർമ്മിച്ച കഴിഞ്ഞ വീട് വാങ്ങാനോ ഇതിലൂടെ  ഉപഭോക്താവിന് സാധിക്കുന്നു. നിലവിലുള്ള വീട് പുതുക്കി പണിയാനും വിപുലീകരിക്കാനും ലോൺ തുക ഉപയോഗിക്കാം. ലഭിച്ച വായ്പ പലിശ സഹിതം പ്രതിമാസ തവണകളിലൂടെ (EMI) തിരിച്ചടയ്ക്കണം.

      ഭവന വായ്പ എടുക്കാൻ പദ്ധതിയുണ്ടെങ്കിൽ നിങ്ങൾ ആദ്യം വിവിധ ബാങ്കുകൾ അല്ലെങ്കിൽ ഫൈനാൻസിങ് കമ്പനികൾ അനുവദിക്കുന്ന ഭവന വായ്പ തുകകൾ  എത്രയാണ്, അതിന്റെ പലിശ നിരക്ക് ഈടാക്കുന്നത് എങ്ങനെയാണ് എന്നെല്ലാം അറിഞ്ഞിരിക്കണം. ഭവനവായ്പയുടെ പലിശ പല ബാങ്കുകളും വ്യത്യസ്ത നിരക്കിലാണ് ഈടാക്കുന്നത്. ഇവ കൂടിയും കുറഞ്ഞും ഇരിക്കുന്നു. അതിനാൽ തന്നെ ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുമ്പോൾ  വിവിധ ബാങ്കുകളുടെ  പലിശ നിരക്കുകൾ താരതമ്യം  ചെയ്ത  ശേഷം മാത്രം നിങ്ങൾക്ക് നഷ്ടം വരുത്താത്ത ഭവന വായ്പ തിരഞ്ഞെടുക്കുക  

      ഭവന വായ്പ താരതമ്യേന മികച്ചതാണ്. കാരണം, ഭവന വായ്പയുടെ കാലാവധി കൂടുതലാണ്. 20 വർഷം വരെ കാലാവധിയുള്ളതാണ് ഭവന വായ്പ. ഒപ്പം തിരിച്ചടവ് കഴിയുമ്പോഴേക്കും നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങൾക്ക് സ്വന്തമായിട്ടുണ്ടാവും. ഇന്ത്യയിൽ ഭവന വായ്പ രണ്ടു തരം പലിശ നിരക്കുകളിൽ ലഭ്യമാണ്. നിശ്ചിത പലിശനിരക്കും ഫ്ലോട്ടിംഗ് പലിശനിരക്കും.  വിപണി സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതാണ് ഫ്ലോട്ടിംഗ് പലിശ നിരക്ക്. നിങ്ങൾ ഭവനവായ്പ എടുക്കുമ്പോൾ  അടിസ്ഥാന നിരക്കിന് ഒപ്പം ഫ്ലോട്ടിംഗ് ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പലിശ നിരക്ക് വരുന്നത്. അടിസ്ഥാന നിരക്ക് മാറുകയാണെങ്കിൽ, ഫ്ലോട്ടിംഗ് നിരക്കും വ്യത്യാസപ്പെടും. ഫ്ലോട്ടിംഗ് പലിശനിരക്കിന്റെ ഏറ്റവും മികച്ച ഗുണം എന്തെന്നാൽ അവ നിശ്ചിത പലിശ നിരക്കിനേക്കാൾ താരതമ്യേന കുറവായിരിക്കും എന്നതാണ്. നിശ്ചിത പലിശ നിരക്ക് എന്നാൽ വായ്പകൾക്ക് മുകളിൽ ഈടാക്കുന്ന ഒരു നിശ്ചിത നിരക്കാണ്.  വായ്പ  കാലാവധി അവസാനിക്കുന്നത് വരെ ഈ പലിശ നിരക്ക് ബാധകമായിരിക്കും. അതായത് വിപണിയിലെ ചാഞ്ചാട്ടം ഈ പലിശ നിരക്കിനെ ബാധിക്കുന്നില്ല. അതിനാൽ തന്നെ ഇവ വായ്പകളുടെ അപകടസാധ്യത ഒഴിവാക്കുന്നു

      നിങ്ങൾ ഭവന വായ്പയ്ക്ക് മുകളിൽ അടയ്ക്കുന്ന ഇ എം ഐ എന്നാൽ  മുതലും പലിശയും അടങ്ങുന്ന തുകയാണ്. പലിശ ഈടാക്കാൻ ബാങ്കിന് പ്രയോഗിക്കുന്ന വഴികൾ മൂന്നാണ്. പ്രതിമാസ ഈടാക്കൽ, വാർഷിക ഈടാക്കൽ, ദിവസേന തുക ഈടാക്കൽ എന്നിവയാണ് അവ. പല ബാങ്കുകളും പല രീതിയിലാണ് പലിശ ഈടാക്കുന്നത്. വായ്പാ തുക, പലിശ നിരക്ക്, വായ്പാ കാലാവധി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇഎംഐ നിശ്ചയിക്കുന്നത്. ഒരു വ്യക്തി ഇഎംഐ പ്രതിമാസം അടയ്ക്കുന്നതിനാൽ പലിശ നിരക്ക് പ്രതിമാസ നിരക്കായി കണക്കാക്കും. അതായത് പലിശ നിരക്ക് 10% ആണെങ്കിൽ നിങ്ങൾ അതിനെ 12 കൊണ്ട് ഹരിക്കേണ്ടതുണ്ട്. കൂടാതെ  വായ്പാ കാലാവധി 20 വർഷമാണെങ്കിൽ കണക്കുകൂട്ടേണ്ടത് 240  മാസം എന്നാണ്. കാരണം പ്രതിമാസ നിരക്കിൽ ആണ് പലിശ തീരുമാനിക്കുന്നത്.

      ഹോം ലോണിന്റെ പലിശ എങ്ങനെ കണക്കാക്കാം

      ഭവനവായ്പകൾ ദീർഘകാല കാലാവധിയുള്ള വായ്പകളാണ്. അതിനാൽ തന്നെ നിങ്ങൾ വായ്പയെടുക്കുന്ന തുകയ്ക്ക് മുകളിലുള്ള പലിശ നിങ്ങൾ ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് പലിശ കണക്കുകൂട്ടാം. ഇ എം ഐ കാൽക്കുലേറ്ററിൽ നിങ്ങൾക്ക് ഇനിപ്പറയുന്ന വിശദാംശങ്ങൾ ഉപയോഗിച്ച്  പലിശ കാണാം.

      ഹോം ലോൺ തുക

      വായ്പ തിരിച്ചടവ് കാലാവധി

      പലിശ നിരക്ക്

      ഈ വിശദാംശങ്ങൾ നൽകിയാൽ പലിശയിനത്തിൽ അടയ്‌ക്കേണ്ട തുക നിങ്ങൾക്കറിയാൻ സാധിക്കും. ഇ എം ഐ  കാൽക്കുലേറ്റർ ആവശ്യപ്പെടുന്ന രീതിയിൽ തന്നെ ഈ വിശദാംശങ്ങൾ നൽകി കണക്കുകൂട്ടുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ എത്ര രൂപ പലിശയിനത്തിൽ അടയ്ക്കണം എന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.  ഇ എം ഐ  കാൽക്കുലേറ്റർ അല്ലാതെ മറ്റൊരു ഫോർമുല ഉപയോഗിച്ചും നിങ്ങൾക്ക് പലിശ കണക്കു കൂട്ടാൻ സാധിക്കും.

      EMI = [P x r x (1+r)^n]/[(1+r)^n-1]

      P = ലോൺ തുകയായ പ്രിൻസിപ്പൽ തുക

      r  = പലിശനിരക്ക്

      n = കാലാവധി അല്ലെങ്കിൽ മാസങ്ങളിലെ തവണകളുടെ എണ്ണം.

      അടിസ്ഥാന നിരക്കും മാർക്ക്അപ്പ് നിരക്കും എന്ന രണ്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാന് ഭവന വായ്പയുടെ പലിശ നിരക്ക് . ഇവ രണ്ടും ചേർന്നതാണ് നിങ്ങൾ പലിശയിനത്തിൽ അടക്കേണ്ടത്. അടിസ്ഥാന നിരക്കെന്നാൽ ബാങ്കിന്റെ സ്റ്റാൻഡേർഡ് ലെൻഡിംഗ് നിരക്കാണ്, ഇത് എല്ലാ റീട്ടെയിൽ വായ്പകൾക്കും ബാധകമാണ്. 

      എന്നാൽ ഇന്ന് പല ബാങ്കുകളും പിന്തുടരുന്ന രീതി മറ്റൊന്നാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2016 ഏപ്രിൽ മുതൽ അടിസ്ഥാന നിരക്ക് സമ്പ്രദായത്തിന് പകരമായി വായ്പ നിരക്ക് കണക്കാക്കുന്നതിനുള്ള ഒരു പുതിയ രീതി നിർബന്ധമാക്കി. പലിശ നിരക്കുകൾ കണക്കുകൂട്ടുന്നതിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും  കൂടുതൽ സുതാര്യമാകാൻ ഈ രീതി സഹായിച്ചു. മാർജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്ക് (MCLR) ആണ് ഇത്. ഭവന വായ്പ നൽകുന്ന അപകട സാധ്യതകളെ കുറിച്ച് പഠിച്ച ശേഷം ഭവന വായ്പയ്ക്ക് മുകളിൽ ഏർപ്പെടുത്തുന്ന പലിശ നിരക്ക് നിശ്ചയിക്കാൻ ആർബിഐ ബാങ്കുകളോട് നിർദേശിച്ചു. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇന്ന് പല ബാങ്കുകളും ഭവന വായ്പ പലിശ നിരക്ക് തീരുമാനിക്കുന്നത്.

      ആക്സിസ് ബാങ്ക് 9.40%,  ബാങ്ക് ഓഫ് ബറോഡ 7.25% ,ബജാജ് ഫിൻ‌സെർവ് 8.30% ബാങ്ക് ഓഫ് ഇന്ത്യ 7.25%, കാനറ ബാങ്ക് 7.30%, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 7.30% സിറ്റിബാങ്ക് 7.34% , ഡി.ബി.എസ് ബാങ്ക് 7.70% , എച്ച്ഡിഎഫ്സി ബാങ്ക് 7.85% ,  ഐസിഐസിഐ ബാങ്ക് 8.10%, ഐ.ഡി.ബി.ഐ ബാങ്ക് 7.80%, ബാങ്ക് മഹീന്ദ്ര ബോക്സ് 8.20%, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.20%, യെസ  ബാങ്ക് 8.72% എന്നിങ്ങനെയാണ് ഇന്ത്യയിലെ പ്രധാന ബാങ്കുകൾ ഈടാക്കുന്ന ഭവന വായ്പ പലിശ നിരക്കുകൾ.

      നിങ്ങൾ ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ  ഇഎംഐ കാല്കുലേറ്ററിലോ അല്ലാതെയോ പലിശ നിരക്കുകൾ കണക്കുകൂട്ടി, വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്തതിനു ശേഷം മാത്രം മികച്ച ഭവന വായ്പ തിരഞ്ഞെടുക്കുന്നതാവും നല്ലത്.

      Also Read- Home Loan Fees and Charges| ഭവന വായ്പകൾക്ക് ഫീസോ? നിര്‍ബന്ധമായും നല്‍കേണ്ട ഫീസുകൾ ഏതൊക്കെയെന്ന് അറിയാം 
      Published by:Rajesh V
      First published: