നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • PF News | EPFOയിൽ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണോ? ഓൺലൈൻ നടപടിക്രമങ്ങൾ അറിയാം

  PF News | EPFOയിൽ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണോ? ഓൺലൈൻ നടപടിക്രമങ്ങൾ അറിയാം

  യുണീക്ക് നമ്പർ ജീവനക്കാരെ അവരുടെ പിഎഫ് (PF) വിശദാംശങ്ങൾ, ഹിസ്റ്ററി ട്രാക്ക് എന്നിവ ഒരിടത്ത് തന്നെ സൂക്ഷിക്കാനും അവരുടെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാനും സഹായിക്കുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഡിജിറ്റൽ സർവീസുകളുടെ വിപുലീകരണത്തോടെ പല സേവനങ്ങളും ഓഫീസുകളിൽ കയറി ഇറങ്ങാതെ വീടുകളിലിരുന്ന് തന്നെ ചെയ്യാം. മുമ്പ് അക്ഷയ കേന്ദ്രങ്ങൾ പോലുള്ളവയുടെ മുന്നിൽ ക്യൂ നിന്ന് പൂർത്തിയാക്കിയിരുന്ന പ്രക്രിയകൾ ഇപ്പോൾ നിങ്ങൾക്ക് സ്വയം വീട്ടിലിരുന്ന് തന്നെ ഓൺലൈനായി പൂർത്തിയാക്കാം. ഇത് നിരവധി പേർക്ക് വലിയ ആശ്വാസമാണ്.

   എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (EPF) കാര്യത്തിൽ, യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) അവതരിപ്പിച്ചത് ഒരു വലിയ നേട്ടം തന്നെയാണ്. ഈ യുണീക്ക് നമ്പർ ജീവനക്കാരെ അവരുടെ പിഎഫ് (PF) വിശദാംശങ്ങൾ, ഹിസ്റ്ററി ട്രാക്ക് എന്നിവ ഒരിടത്ത് തന്നെ സൂക്ഷിക്കാനും അവരുടെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാനും സഹായിക്കുന്നു.

   മാത്രമല്ല, നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിന്റെ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യുമ്പോഴും ഈ യുണീക്ക് നമ്പർ ഉപയോഗപ്രദമാകും. യുഎഎൻ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഡിജിറ്റൽ സേവനത്തിന്റെ പ്രയോജനങ്ങൾ നേടാനും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് വിശദാംശങ്ങൾ മാറ്റാനും കഴിയും.

   ഇപിഎഫ്ഒയിൽ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന നടപടിക്രമങ്ങൾഎങ്ങനെയാണെന്ന് നോക്കാം

   • ഇപിഎഫ്ഒ മെമ്പർ പോർട്ടലിൽ ലോഗിൻ ചെയ്‌ത് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
   • പിന്നീട് മുകളിലെ മെനുവിലെ 'മാനേജ്' ടാബിൽ ക്ലിക്ക് ചെയ്യുക.
   • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് KYC ഓപ്ഷനിലേക്ക് പോയി ഡോക്യുമെന്റ് വിഭാഗത്തിൽ 'bank' തിരഞ്ഞെടുക്കുക.
   • അക്കൌണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും പോലുള്ള നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്‌ത ബാങ്ക് വിശദാംശങ്ങൾ നൽകി ' save ' ചെയ്യുക.
   • നിങ്ങളുടെ പുതിയ ബാങ്ക് വിശദാംശങ്ങൾ സേവ് ചെയ്ത ശേഷം, അവ KYC pending approval ഓപ്ഷന് കീഴിൽ കാണാൻ സാധിക്കും.
   • അടുത്തതായി, നിങ്ങളുടെ ഡോക്യുമെൻ്റുകൾ തൊഴിലുടമകൾക്ക് സമർപ്പിക്കുക.
   • ഓൺലൈൻ കൺഫർമേഷന് ശേഷം, നിങ്ങളുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് Digitally Approved KYC എന്നായി മാറും.
   • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളുടെ കാര്യത്തിലെ വിശദാംശങ്ങൾ ബാങ്ക് തന്നെ ഡിജിറ്റലായി പരിശോധിക്കും.
   • തൊഴിലുടമയോ എസ്ബിഐയോ വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം ഇപിഎഫ്ഒ അംഗങ്ങൾക്ക് കൺഫർമേഷൻ സന്ദേശം ലഭിക്കും.

   യുഎഎൻ ഉപയോഗിച്ച് മിക്ക ഇപിഎഫ്ഒ സേവനങ്ങളും ഓൺലൈനായി ലഭ്യമാകുമെങ്കിലും, നിങ്ങളുടെ യുണീക്ക് നമ്പർ മറന്നാൽ എന്ത് സംഭവിക്കും?

   ഇത് നിങ്ങൾക്ക് രണ്ട് രീതികളിലൂടെ കണ്ടെത്താനാകും. ഒന്നുകിൽ ഇത് നിങ്ങളുടെ തൊഴിലുടമയോട് ചോദിച്ച് അറിയാം അല്ലെങ്കിൽ EPFO ​​പോർട്ടലിൽ ഓൺലൈനായി കണ്ടെത്താം.

   Also Read- Credit Card | ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

   ഇപിഎഫ്ഒ പോർട്ടലിൽ ലോഗിൻ ചെയ്‌തു കഴിഞ്ഞാൽ വെബ്‌സൈറ്റിൽ ലഭ്യമായ Know Your UAN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

   ഇവിടെ നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ ആവശ്യമാണ്. ആധാർ, പാൻ അല്ലെങ്കിൽ മെമ്പർ ഐഡി.

   നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ UAN ലഭിക്കുന്നതിന് നിങ്ങൾ പോർട്ടൽ ആവശ്യപ്പെടുന്ന ഘട്ടങ്ങൾ പാലിക്കുകയും OTP വഴി നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പിക്കുകയും വേണം.
   Published by:Anuraj GR
   First published:
   )}