• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel price | എക്സൈസ് തീരുവ കുറച്ചിട്ട് 24 ദിനങ്ങൾ; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Petrol, Diesel price | എക്സൈസ് തീരുവ കുറച്ചിട്ട് 24 ദിനങ്ങൾ; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ട് ഇന്നേയ്ക്ക് 24 ദിനങ്ങൾ. തുടർച്ചയായ 24-ാം ദിവസവും ഇവിടെ ഇന്ധനവില (fuel price) മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ലിറ്ററിന് 6 രൂപയും കുറച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ നിലനിൽക്കുകയാണ്.

    ഡൽഹിയിലെ പെട്രോൾ ഉപഭോക്താക്കൾ ലിറ്ററിന് 105.41 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 96.72 രൂപ നൽകിയാണ് പെട്രോൾ വാങ്ങുന്നത്. ദേശീയ തലസ്ഥാനത്ത് ഡീസൽ ഉപഭോക്താക്കൾ ലിറ്ററിന് 96.67 രൂപക്ക് പകരം 89.62 രൂപ നൽകും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.7 രൂപയുമാണ് ഇപ്പോഴത്തെ വില. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസൽ ലിറ്ററിന് 94.24 രൂപയുമാണ്.

    ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ ഒഎംസികൾ നടത്തുന്ന പതിവ് പ്രക്രിയയാണ് പെട്രോൾ, ഡീസൽ വില പരിഷ്കരണം. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശ വിനിമയ നിരക്കും ഉൾപ്പെടെ നിരവധി കാരണങ്ങൾ OMC-കൾ നടപ്പിലാക്കുന്ന ഇന്ധനവില പരിഷ്‌കരണങ്ങളെ സ്വാധീനിക്കുന്നു. സംസ്ഥാന നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി), ചരക്ക് ചാർജുകൾ തുടങ്ങിയ പ്രാദേശിക ഘടകങ്ങൾ കാരണം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു.

    ഇന്ധന വിലയിൽ എക്സൈസ് തീരുവ ഇളവ് വരുത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ തുടർന്ന്, പല സംസ്ഥാന സർക്കാരുകളും പ്രാദേശിക നികുതികൾ കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.41 രൂപയും 1.36 രൂപയും നികുതി കുറഞ്ഞതായി കേരള സർക്കാർ അറിയിച്ചു. ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ യഥാക്രമം 2.23 രൂപയും 1.36 രൂപയും ഇളവ് വാഗ്ദാനം ചെയ്തു. രാജസ്ഥാൻ സർക്കാർ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു. അതേസമയം, മഹാരാഷ്ട്ര സർക്കാർ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചു.



    ജൂൺ 14-ന് ഡൽഹി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ.
    Published by:user_57
    First published: