ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടുമെന്ന ആശങ്ക നിലനിൽക്കേ ഇന്ന് ആശ്വാസദിനം. ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.
എന്നാൽ, ചെന്നൈയിൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. നോയിഡ, ഗുരുഗ്രാം, ലഖ്നൗ, പട്ന എന്നിവിടങ്ങളിലും ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടുണ്ട്.
ഈ നഗരങ്ങളിലെ ഇന്നത്ത ഇന്ധന വില
ഗുരുഗ്രാം
പെട്രോൾ- 95.59 രൂപ, ഡീസൽ- 86.81 രൂപ
നോയിഡ
പെട്രോൾ- 95.73 രൂപ, ഡീസൽ- 87.21 രൂപ
ലഖ്നൗ
പെട്രോൾ - 95.28 രൂപ, ഡീസൽ- 86.80 രൂപ
പട്ന
പെട്രോൾ- 105.90 രൂപ, ഡീസൽ- 91.09 രൂപ
Also Read-
ഇന്ധനവില എത്ര രൂപയോളം ഉയരാം? വിദഗ്ധാഭിപ്രായം ഇങ്ങനെ
മുംബൈയിൽ നവംബർ 4 ന് കുറഞ്ഞ ഇന്ധനവിലയിൽ പിന്നീട് മാറ്റമുണ്ടായിട്ടില്ല. പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില.
അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കും എന്നായിരുന്നു സൂചനകൾ. അന്താരാഷ്ട്ര അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളറിന് മുകളിൽ കുതിച്ചുയരുകയും, തെരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ നാല് മാസമായി ആഭ്യന്തര വില സ്ഥിരത പുലർത്തുകയും ചെയ്തതോടെ എണ്ണ വിപണന കമ്പനികൾ (ഒ.എം.സി.) സമ്മർദ്ദത്തിലാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ അവസാന ദിവസമായ മാർച്ച് 7നു ശേഷം എണ്ണ വിപണന കമ്പനികൾ എപ്പോൾ വേണമെങ്കിലും വില കൂട്ടുമെന്നാണ് കരുതുന്നത്.
ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്ധന വില സംബന്ധിച്ച് എണ്ണ കമ്പനികള്‍ തീരുമാനമെടുക്കുമെന്നും രാജ്യത്ത് അസംസ്കൃത എണ്ണയ്ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്ധനവില കുറച്ചതെന്നും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വീണ്ടും വില വര്‍ധിപ്പിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപം മന്ത്രി തള്ളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.