• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel prices | പെട്രോൾ ഡീസൽ വില ഉയർന്നോ ഇല്ലയോ? ഇന്നത്തെ നിരക്കുകൾ

Petrol Diesel prices | പെട്രോൾ ഡീസൽ വില ഉയർന്നോ ഇല്ലയോ? ഇന്നത്തെ നിരക്കുകൾ

Know the price for petrol and diesel for May 1 | ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തുടർച്ചയായ ഇരുപത്തിയഞ്ചം ദിവസവും പെട്രോൾ ഡീസൽ വിലയിൽ (petrol, diesel prices) മാറ്റമില്ല. പെട്രോൾ, ഡീസൽ വില അവസാനമായി ഏപ്രിൽ 6, ബുധനാഴ്ച ലിറ്ററിന് 80 പൈസ വീതം ആയിരുന്നു വർദ്ധിപ്പിച്ചത്. ഇത് 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപയായി ഉയർത്തിയിരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. ഗുരുഗ്രാമിൽ ഒരു ലിറ്റർ പെട്രോളിന് 105.86 രൂപയും ഒരു ലിറ്റർ ഡീസലിന് 97.10 രൂപയുമാണ് നിരക്ക്.

    ചെന്നൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 110.85 രൂപയും 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 111.09 രൂപയും ഒരു ലിറ്റർ ഡീസലിന് 94.79 രൂപയുമാണ് വില.

    പ്രാദേശിക നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി), ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, പെട്രോൾ വിലയിലെ പരിഷ്കരണം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

    അതിനിടെ, ഇന്ധനവിലയിലെ ഏറ്റവും പുതിയ വർധനവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി സംസാരിച്ചു. ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഏപ്രിൽ 27 ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ വില കുറയ്ക്കാത്ത സംസ്ഥാനങ്ങൾ ഇപ്പോൾ നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും മെയ് 1 ഞായറാഴ്ചയിലെ പെട്രോൾ, ഡീസൽ വിലകൾ

    ഡൽഹി

    പെട്രോൾ ലിറ്ററിന് 105.41 രൂപ

    ഡീസൽ - ലിറ്ററിന് 96.67 രൂപ

    മുംബൈ

    പെട്രോൾ - ലിറ്ററിന് 120.51 രൂപ

    ഡീസൽ - ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 115.12 രൂപ

    ഡീസൽ - ലിറ്ററിന് 99.83 രൂപ

    ചെന്നൈ

    പെട്രോൾ - ലിറ്ററിന് 110.85 രൂപ

    ഡീസൽ - ലിറ്ററിന് 100.94 രൂപ

    ഭോപ്പാൽ

    പെട്രോൾ - ലിറ്ററിന് 118.14 രൂപ

    ഡീസൽ - ലിറ്ററിന് 101.16 രൂപ

    ഹൈദരാബാദ്

    പെട്രോൾ - ലിറ്ററിന് 119.49 രൂപ

    ഡീസൽ - ലിറ്ററിന് 105.49 രൂപ

    ബെംഗളൂരു

    പെട്രോൾ - ലിറ്ററിന് 111.09 രൂപ

    ഡീസൽ - ലിറ്ററിന് 94.79 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 105.66 രൂപ

    ഡീസൽ - ലിറ്ററിന് 91.40 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 105.25 രൂപ

    ഡീസൽ - ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 105.29 രൂപ

    ഡീസൽ - ലിറ്ററിന് 99.64 രൂപ

    തിരുവനന്തപുരം

    പെട്രോൾ - ലിറ്ററിന് 117.19 രൂപ

    ഡീസൽ - ലിറ്ററിന് 103.95 രൂപ

    Summary: Petrol and diesel prices remained steady for the 25th consecutive day. After the Assembly elections in Punjab, Uttar Pradesh, Uttarakhand, Goa and Manipur - which concluded in March - fuel prices across the country observed a steep rise. The variation in prices depends on benchmark international crude oil prices and foreign exchange rates
    Published by:user_57
    First published: