മെയ് 21നാണ് രാജ്യത്ത് ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റം സംഭവിച്ചത്. 137 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മുന്നോട്ടോ പിന്നോട്ടോ ഇല്ലാത്ത നിലയിൽ തുടരുകയാണ്.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും വിൽക്കുന്നു. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. പെട്രോളിനും ഡീസലിനും ചെന്നൈയിൽ യഥാക്രമം 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ് വില.
പെട്രോളിന് ലിറ്ററിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും എണ്ണ വിപണന കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്.
വിതരണ ക്രമീകരണങ്ങൾ സംബന്ധിച്ച് OPECലെയും മറ്റ് മുൻനിര ഉൽപാദകരുടെയും ഉദ്യോഗസ്ഥതല യോഗത്തിനു നിക്ഷേപകർ തയ്യാറായതിനാൽ തിങ്കളാഴ്ച എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തി.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0000 GMT ആയപ്പോഴേക്കും 63 സെൻറ് അഥവാ 0.6% കുറഞ്ഞ് ബാരലിന് 103.34 ഡോളറായി. ഏഷ്യയിൽ വ്യാപാരം ആരംഭിച്ചപ്പോൾ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 75 സെൻറ് അഥവാ 0.7% കുറഞ്ഞ് 97.87 ഡോളറിലാണ്.
കരാറിന്റെ വിജയത്തിന് ഒപെക് + ലെ റഷ്യയുടെ അംഗത്വം നിർണായകമാണെന്ന് ഒപെക്കിന്റെ പുതിയ സെക്രട്ടറി ജനറൽ പറഞ്ഞതായി കുവൈറ്റിലെ അൽറായ് പത്രം ഞായറാഴ്ച ഹൈതം അൽ-ഗൈസുമായുള്ള പ്രത്യേക അഭിമുഖത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഒപെക് റഷ്യയുമായി മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, "ലോക ഊർജ ഭൂപടത്തിലെ വലുതും, പ്രധാനവും, വളരെ സ്വാധീനമുള്ള പങ്കാളി", എന്നാണ് ഒപെക് റഷ്യയെ വിശേഷിപ്പിച്ചത്.
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കണ്ട്രിസ് (ഒപെക്), റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ എന്നിവയുടെ സഖ്യമാണ് ഒപെക് +.
കുവൈറ്റിന്റെ മുൻ ഒപെക് ഗവർണറായ അൽ-ഗൈസ്, ഓഗസ്റ്റ് 3-ന് തന്റെ ആദ്യ ഒപെക് + മീറ്റിംഗിന് നേതൃത്വം നൽകും. കൂടുതൽ വിതരണത്തിനായി അമേരിക്കയിൽ നിന്നുള്ള ആവശ്യങ്ങൾക്കിടയിലും സെപ്റ്റംബറിൽ എണ്ണ ഉൽപ്പാദനം മാറ്റമില്ലാതെ നിലനിർത്തുന്ന കാര്യം സംഘം പരിഗണിക്കും.
ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.