നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel prices | പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില എങ്ങനെ?

    Fuel prices | പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില എങ്ങനെ?

    ഇന്നത്തെ പെട്രോൾ, ഡീസൽ വില

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഒന്നര മാസത്തിനു പുറത്തായി രാജ്യമെമ്പാടും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില (Petrol, Diesel price). ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

      പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചത് ഇതിനു പിന്നാലെയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. ഇവിടെ പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞു. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.

      ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്. അതേസമയം ഡീസൽ നിരക്ക് 86.67 രൂപയായി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകൾ വ്യത്യാസപ്പെടുന്നു.

      ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സർക്കാർ നടത്തുന്ന എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം സംഭവിച്ചാൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.



      രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 109.98 രൂപ
      ഡീസൽ - ലിറ്ററിന് 94.14 രൂപ

      2. ഡൽഹി

      പെട്രോൾ ലിറ്ററിന് 95.41 രൂപ
      ഡീസൽ - ലിറ്ററിന് 86.67 രൂപ

      3. ചെന്നൈ

      പെട്രോൾ ലിറ്ററിന് 101.40 രൂപ
      ഡീസൽ - ലിറ്ററിന് 91.43 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 104.67 രൂപ
      ഡീസൽ - ലിറ്ററിന് 89.79 രൂപ

      5. ഭോപ്പാൽ

      പെട്രോൾ ലിറ്ററിന് 107.23 രൂപ
      ഡീസൽ - ലിറ്ററിന് 90.87 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ ലിറ്ററിന് 108.20 രൂപ
      ഡീസൽ - ലിറ്ററിന് 94.62 രൂപ

      7. ബംഗളൂരു

      പെട്രോൾ ലിറ്ററിന് 100.58 രൂപ
      ഡീസൽ - ലിറ്ററിന് 85.01 രൂപ

      8. ഗുവാഹത്തി

      പെട്രോൾ ലിറ്ററിന് 94.58 രൂപ
      ഡീസൽ - ലിറ്ററിന് 81.29 രൂപ

      9. ലഖ്‌നൗ

      പെട്രോൾ ലിറ്ററിന് 95.28 രൂപ
      ഡീസൽ - ലിറ്ററിന് 86.80 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ ലിറ്ററിന് 95.35 രൂപ
      ഡീസൽ - ലിറ്ററിന് 89.33 രൂപ

      11. തിരുവനന്തപുരം

      പെട്രോൾ ലിറ്ററിന് 106.36 രൂപ
      ഡീസൽ - ലിറ്ററിന് 93.47 രൂപ
      Published by:user_57
      First published: