ഫെബ്രുവരി 19 ശനിയാഴ്ച രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇപ്പോൾ 100 ദിവസത്തിലേറെയായി നിരക്കിൽ മാറ്റങ്ങൾ ഏതുമില്ല.
ഡൽഹിയാണ് അവസാനമായി നിരക്ക് കുറച്ചത്. ഡിസംബർ 1 അർദ്ധരാത്രി മുതൽ പെട്രോളിന്മേലുള്ള പ്രാദേശിക വിൽപ്പന നികുതി അഥവാ മൂല്യവർധിത നികുതി (വാറ്റ്) 30ൽ നിന്ന് 19.4 ശതമാനമായി കുറച്ചു, ഇത് ലിറ്ററിന് ഏകദേശം 8 രൂപ കുറഞ്ഞ് 95.41 രൂപയാക്കി. രാജ്യതലസ്ഥാനത്ത് ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 86.67 രൂപയാണ് വില.
നവംബർ 3-ന്, ചില്ലറവിൽപ്പന വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാനായി എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും തീരുവ ഇനത്തിൽ കുറഞ്ഞു. പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ മാർഗ്ഗം പിന്തുടർന്ന് കൂടുതൽ ഇളവുകൾ നൽകി.
മുംബൈയിൽ, നവംബർ 4 ലെ ഇടിവ് പെട്രോളിന്റെ വില ലിറ്ററിന് 109.98 രൂപയായി കുറച്ചു. അത് മാറ്റമില്ലാതെ തുടരുന്നു. ഡീസൽ ലിറ്ററിന് 94.14 രൂപയാണ്.
കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില 104.67 രൂപയിലും 89.79 രൂപയിലുമാണ് യഥാക്രമം തുടരുന്നത്. ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ്.
ഫെബ്രുവരി 19ന് രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ വിലകളുടെ വിവരങ്ങൾ:
മുംബൈ
പെട്രോൾ വില - ലിറ്ററിന് 109.98 രൂപ
ഡീസൽ വില- ലിറ്ററിന് 94.14 രൂപ
ഡൽഹി
പെട്രോൾ വില- ലിറ്ററിന് 95.41 രൂപ
ഡീസൽ വില - 86.67 രൂപ
ചെന്നൈ
പെട്രോൾ വില - ലിറ്ററിന് 101.40 രൂപ
ഡീസൽ വില - ലിറ്ററിന് 91.43 രൂപ
ബെംഗളൂരു
പെട്രോൾ വില - ലിറ്ററിന് 100.58 രൂപ
ഡീസൽ വില - ലിറ്ററിന് 85.01 രൂപ
കൊൽക്കത്ത
പെട്രോൾ വില - ലിറ്ററിന് 104.67 രൂപ
ഡീസൽ വില - ലിറ്ററിന് 89.79 രൂപ
ഹൈദരാബാദ്
പെട്രോൾ വില - ലിറ്ററിന് 108.20 രൂപ
ഡീസൽ വില - ലിറ്ററിന് 94.62 രൂപ
തിരുവനന്തപുരം
പെട്രോൾ വില - ലിറ്ററിന് 106.04 രൂപ
ഡീസൽ വില - ലിറ്ററിന് 93.17 രൂപ
ലഖ്നൗ
പെട്രോൾ വില - ലിറ്ററിന് 95.28 രൂപ
ഡീസൽ വില - ലിറ്ററിന് 86.80 രൂപ
ജയ്പൂർ
പെട്രോൾ വില - ലിറ്ററിന് 106.64 രൂപ
ഡീസൽ വില - ലിറ്ററിന് 90.32 രൂപ
ഭുവനേശ്വർ
പെട്രോൾ വില - ലിറ്ററിന് 101.81 രൂപ
ഡീസൽ വില - ലിറ്ററിന് 91.62 രൂപ
Summary: Petrol, Diesel prices remain unchanged in India for more than 100 days. The Centre has introduced a major deduction in excise duty a day before Diwali in 2021 November. Several states had thereafter introduced major cuts in state-imposed duties, which led to a further slashing down of fuel prices
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.