• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | പെട്രോൾ, ഡീസൽ വില മുന്നോട്ടോ പിന്നോട്ടോ ഇല്ല; ഇന്നത്തെ നിരക്കുകൾ

Fuel price | പെട്രോൾ, ഡീസൽ വില മുന്നോട്ടോ പിന്നോട്ടോ ഇല്ല; ഇന്നത്തെ നിരക്കുകൾ

ഇപ്പോൾ 100 ദിവസത്തിലേറെയായി ഇന്ധനവില മാറ്റമില്ലതെ തുടരുകയാണ്

Petrol Diesel Price

Petrol Diesel Price

  • Share this:
    ഫെബ്രുവരി 21ന് പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, ഇപ്പോൾ 100 ദിവസത്തിലേറെയായി നിരക്കിൽ മാറ്റമില്ലതെ തുടരുകയാണ്.

    ഡൽഹിയിൽ ഡിസംബർ 1 അർദ്ധരാത്രി മുതൽ പെട്രോളിന്മേലുള്ള പ്രാദേശിക വിൽപ്പന നികുതി അഥവാ മൂല്യവർധിത നികുതി (വാറ്റ്) 30ൽ നിന്ന് 19.4 ശതമാനമായി കുറച്ചു. ഇത് ലിറ്ററിന് ഏകദേശം 8 രൂപ കുറഞ്ഞ് 95.41 രൂപയാക്കി മാറ്റി. രാജ്യതലസ്ഥാനത്ത് ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 86.67 രൂപയാണ് നിരക്ക്.

    നവംബർ 3-ന്, ചില്ലറവിൽപ്പന വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാനായി എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും തീരുവ കുറച്ചു. പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശത്തെ പിന്തുടർന്ന് കൂടുതൽ ഇളവുകൾ നൽകി ഉപഭോക്താക്കൾക്ക് ആശ്വാസമേകി.

    മുംബൈയിൽ, നവംബർ 4ലെ കുറവ് പെട്രോളിന്റെ വില ലിറ്ററിന് 109.98 രൂപയായി കുറച്ചു. അത് മാറ്റമില്ലാതെ തുടരുന്നു. ഡീസൽ ലിറ്ററിന് 94.14 രൂപയാണ്.

    കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 104.67 രൂപയിലും 89.79 രൂപയിലുമാണ് തുടരുന്നത്. ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ്.

    ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി, സിക്കിം, മിസോറാം, ദാമൻ ആൻഡ് ദിയു, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് വെട്ടിക്കുറച്ചിരുന്നു.

    ഇതുവരെ വാറ്റ് കുറയ്ക്കാത്ത സ്ഥലങ്ങളിൽ മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് എന്നിവയുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആർഎസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവയും വാറ്റ് കുറച്ചിട്ടില്ല.

    ഫെബ്രുവരി 20 ന് തെരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ, വാറ്റ് ഏറ്റവും കൂടുതൽ കുറച്ചതിന് ശേഷം പെട്രോൾ വിലയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ് ഡീസൽ വിലയിൽ ഏറ്റവും വലിയ ഇടിവ് ഉണ്ടായിരിക്കുന്നത്.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വില താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:user_57
    First published: