ഫെബ്രുവരി 3 ന് രാജ്യത്തുടനീളം എണ്ണ വിപണന കമ്പനികൾ (ഒ.എം.സി.) പെട്രോൾ, ഡീസൽ വില (petrol, diesel price) മാറ്റമില്ലാതെ നിലനിർത്തി. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും നഗരത്തിൽ ഡീസൽ ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 109.98 രൂപയും 94.14 രൂപയുമാണ് വില. കഴിഞ്ഞ വർഷം നവംബറിൽ ചില്ലറ വിൽപന നിരക്ക് റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് ഇന്ധനവില സ്ഥിരതയുള്ളതാണ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്ട്ര വിലക്കും വിദേശ വിനിമയ നിരക്കിനും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു.
അന്താരാഷ്ട്ര എണ്ണവില ചാഞ്ചാട്ടത്തിൽ തുടരുമ്പോൾ ഒഎംസികൾ രണ്ടു മാസത്തിലേറെയായി പെട്രോൾ, ഡീസൽ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. പ്രാദേശിക സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) 30% ൽ നിന്ന് 19.40% ആയി കുറച്ചതിന് ശേഷം ഡിസംബർ 1 ന് ഡൽഹിയിൽ പെട്രോൾ, ഡീസൽ വിലയിൽ ഏറ്റവും പുതിയ മാറ്റം വന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ ചില്ലറ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിന് ശേഷം, റെക്കോഡ് ഉയരത്തിൽ നിന്ന് ചില്ലറ വിൽപ്പന നിരക്ക് കുറയ്ക്കുന്നതിന് നവംബർ 4ന് പ്രധാന നഗരങ്ങളിലെ ഇന്ധനവില പരിഷ്കരിക്കുകയുണ്ടായി. റെക്കോർഡ് ഇന്ധന വിലയിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി നവംബർ 3 ന് സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു. രണ്ട് ഇന്ധനങ്ങളുടെയും വാറ്റ് കുറയ്ക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് പല സംസ്ഥാനങ്ങളും വാറ്റ് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 94.58 രൂപ
ഡീസൽ ലിറ്ററിന് 81.29 രൂപ
9. ലഖ്നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.