ഇന്റർഫേസ് /വാർത്ത /Money / Fuel prices | നവവത്സര ദിനത്തിലെ പെട്രോൾ, ഡീസൽ വിലയെത്ര? ഏറ്റവും പുതിയ നിരക്കുകൾ ഇതാ

Fuel prices | നവവത്സര ദിനത്തിലെ പെട്രോൾ, ഡീസൽ വിലയെത്ര? ഏറ്റവും പുതിയ നിരക്കുകൾ ഇതാ

Petrol Diesel Price

Petrol Diesel Price

ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:

നവവത്സര ദിനത്തിലും വ്യതിചലിക്കാതെ പെട്രോൾ, ഡീസൽ നിരക്കുകൾ (Petrol, Diesel prices). നവംബർ മൂന്നിന് എക്സൈസ് തീരുവ വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാർ നടപടിക്ക് ശേഷം ഇന്ധനവില മുന്നോട്ടോ പിന്നോട്ടോ വ്യതിചലിച്ചിട്ടില്ല. പല സംസ്ഥാനങ്ങളും തങ്ങളുടെ നികുതി കൂടി കുറച്ചതിനാൽ ഇന്ധനവില ഗണ്യമായി കുറഞ്ഞിരുന്നു.

ജാർഖണ്ഡ് സർക്കാർ ഇരുചക്ര വാഹനങ്ങൾക്ക് പെട്രോളിൽ വൻതോതിൽ നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പുതിയ വിലകൾ ജനുവരി 26 മുതൽ നടപ്പാക്കും. 10 ലിറ്റർ പെട്രോളിന് മാസാമാസം ഇളവ് നൽകും എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ഡൽഹിയിൽ പെട്രോൾ വില 95.41 രൂപയിൽ വിൽക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ഡീസൽ വില 86.67 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്.

മൂല്യവർധിത നികുതി കാരണം എല്ലാ സംസ്ഥാനങ്ങളിലും വിലകൾ വ്യത്യാസപ്പെടുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയിൽ വിൽക്കുമ്പോൾ, ഒരു ലിറ്റർ ഡീസലിന് 89.79 രൂപ നൽകണം. അതേസമയം, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും 91.43 രൂപയുമാണ്.

അഹമ്മദാബാദിൽ പെട്രോൾ വില ലിറ്ററിന് 95.13 രൂപയാണ്. ഹൈദരാബാദിൽ പെട്രോളിന് 108.20 രൂപയും ഡീസലിന് 94.62 രൂപയുമാണ്.

വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. കൂടാതെ, എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഇന്ധന നിരക്കിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് പ്രാബല്യത്തിൽ വരും.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോൾ - ലിറ്ററിന് 109.98 രൂപ

ഡീസൽ - ലിറ്ററിന് 94.14 രൂപ

2. ഡൽഹി

പെട്രോൾ ലിറ്ററിന് 95.41 രൂപ

ഡീസൽ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ

ഡീസൽ - ലിറ്ററിന് 91.43 രൂപ

4. കൊൽക്കത്ത

പെട്രോൾ - ലിറ്ററിന് 104.67 രൂപ

ഡീസൽ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 107.23 രൂപ

ഡീസൽ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ

ഡീസൽ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ

ഡീസൽ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ

ഡീസൽ - ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ

ഡീസൽ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ

ഡീസൽ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 106.36 രൂപ

ഡീസൽ - ലിറ്ററിന് 93.47 രൂപ

Summary: Petrol, Diesel prices across the country remain static on January 1, 2022. Fuel prices are constant ever since the Centre cut down excise duty

First published:

Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today