• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയിടിഞ്ഞു, കേരളത്തിൽ ഉയർന്നു; ഇന്നത്തെ നിരക്കുകൾ

Gold Price | ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയിടിഞ്ഞു, കേരളത്തിൽ ഉയർന്നു; ഇന്നത്തെ നിരക്കുകൾ

കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില

Gold

Gold

  • Share this:
    ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയിടിഞ്ഞു (gold price slumped). 51,600 രൂപയിൽ നിന്നും 10 രൂപ കുറഞ്ഞതിന് ശേഷം മാർച്ച് 4 ന് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ത്യയിൽ 51,590 രൂപയിലാണ് വില. കഴിഞ്ഞ ദിവസത്തെ വിലയായ 67,300ൽ നിന്ന് 700 രൂപ വർധിച്ച് ഒരു കിലോ വെള്ളിക്ക് ഇന്ന് 68,000 രൂപയായി. അതേസമയം, കേരളത്തിൽ സ്വർണ്ണവില വർധിച്ചു, ഒരു പവന് കഴിഞ്ഞ ദിവസത്തെ വില 37,840 ആയിരുന്നു. ഇത് മാർച്ച് 4ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 38,160ലേക്ക് എത്തിച്ചേർന്നു.

    എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം, ആവശ്യക്കാർ ഏറെയുള്ള മഞ്ഞ ലോഹത്തിന്റെ നിരക്ക് ദിനംപ്രതി വ്യത്യാസപ്പെടുന്നു. മാർച്ച് 4 ന് ചില ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള സ്വർണ്ണവില ചുവടെ:

    ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, 22 കാരറ്റ് 10 ഗ്രാം സ്വർണം മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ 47,290 രൂപയ്ക്ക് വിൽക്കുന്നു. ചെന്നൈയിൽ, അതേ അളവിന് 48,460 രൂപയ്ക്കാണ് സംഭരിക്കുന്നത്.

    ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 24 കാരറ്റ് സ്വർണത്തിന്റെ പത്ത് ഗ്രാമിന് 51,590 രൂപയാണ് വില. അതേ അളവിലുള്ള 24 കാരറ്റ് സ്വർണത്തിന് ചെന്നൈയിൽ ഇന്നത്തെ വില 52,840 രൂപയാണ്.

    ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണം 47,290 രൂപയ്ക്കാണ് വിൽക്കുന്നത്. മൈസൂർ, ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ 22 കാരറ്റ് പ്യൂരിറ്റിയുടെ അതേ അളവ് 47,290 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മേൽപ്പറഞ്ഞ എല്ലാ പ്രദേശങ്ങളിലും 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ മൂല്യം 51,590 രൂപയാണ്.

    അഹമ്മദാബാദ്, പൂനെ, വഡോദര തുടങ്ങിയ നഗരങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 47,370 രൂപ, 47,340 രൂപ, 47,310 രൂപ എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. മാത്രമല്ല, അതേ അളവിലുള്ള 24 കാരറ്റ് സംശുദ്ധി സ്വർണ്ണം അഹമ്മദാബാദിൽ 51,670 രൂപയ്ക്കും പൂനെയിൽ 51,640 രൂപയ്ക്കുമാണ് വിൽക്കുന്നത്. വഡോദരയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,660 രൂപയാണ് ഇന്നത്തെ വില.

    അതുപോലെ, ജയ്പൂർ, കോയമ്പത്തൂർ, പട്‌ന എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 47,440 രൂപയ്ക്കും 48,460 രൂപയ്ക്കും 47,340 രൂപയ്ക്കുമാണ് വിൽക്കുന്നത്. കൂടാതെ, മേൽപ്പറഞ്ഞ മൂന്ന് നഗരങ്ങളിൽ 51,740 രൂപയ്ക്കും 52,840 രൂപയ്ക്കും 51,640 രൂപയ്ക്കും 24 കാരറ്റ് ശുദ്ധിയുള്ള അതേ അളവ് സ്വർണ്ണം ലഭിക്കും.

    അടുത്തിടെയുള്ള മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) ഡാറ്റ സൂചിപ്പിക്കുന്നത്, ഈ വർഷം ഏപ്രിൽ 5 ന് മെച്യൂരിറ്റി പ്രാപിക്കുന്ന സ്വർണ്ണ ഫ്യൂച്ചറുകൾ 0.39 ശതമാനം ഉയർന്ന് 51,974.00 രൂപയായി എന്നാണ്. കൂടാതെ, വെള്ളി ഫ്യൂച്ചറുകളും 0.46 ശതമാനം ഉയർന്ന് 68,214.00 രൂപയിലാണ്.

    Summary: Gold price in Indian market slumped on March 4, 2022, whereas price in Kerala marked a rise for one pavan. One sovereign gold costs 38,160 which is the highest in the month
    Published by:user_57
    First published: