തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ (Gold Price )ഇന്ന് കുറവ്. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വില കുറഞ്ഞത്. 38,560 രൂപയായിരുന്ന സ്വർണവില ഇന്ന് 38,360 രൂപയായി. ഗ്രാമിന് 4820 രൂപയായിരുന്ന വില 25 രൂപ കുറഞ്ഞ് 4795 ആയി.
രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ബുധനാഴ്ച വില കുറഞ്ഞിരുന്നു. മാർച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
Also Read-
'പണിമുടക്കാതെ' ഇന്ധനവില വർധനവ്; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു
മാർച്ച് മാസത്തിലെ സ്വര്‍ണവില പവന്
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
മാർച്ച് 15: 38,080
മാർച്ച് 16: 37,840
മാർച്ച് 17: 37,960
മാർച്ച് 18: 37,960
മാർച്ച് 19: 37,840
മാർച്ച് 20: 37,840
മാർച്ച് 21: 37,920
മാർച്ച് 22: 38,200
മാർച്ച് 23: 37,880
മാർച്ച് 24: 38,360
മാർച്ച് 25: 38,560
മാർച്ച് 26: 38,560
മാർച്ച് 27: 38,560
മാർച്ച് 27: 38,360
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.