• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel price | പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില അറിയാം

Petrol Diesel price | പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില അറിയാം

Know the price of petrol and diesel on June 10 2022 | പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും

Petrol

Petrol

  • Share this:
    തുടർച്ചയായ പത്തൊൻപതാം ദിവസവും എണ്ണക്കമ്പനികൾ വില സ്ഥിരത നിലനിർത്തിയതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില (petrol, diesel price) മാറ്റമില്ലാതെ തുടർന്നു. മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഉയരാതെ തുടരുകയാണ്.

    ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയിൽ നിന്ന് 96.72 രൂപയിൽ എത്തിനിൽക്കുന്നു. എക്സൈസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് ഡീസൽ ലിറ്ററിന് 96.67 രൂപ ആയിരുന്നു. ഇത് 89.62 രൂപയായിട്ടുണ്ട്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ് നിരക്ക്.

    അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു.



    പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷം പല സംസ്ഥാന സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചു.

    ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം, പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം 2.41 രൂപയും 1.36 രൂപയും നികുതി കുറച്ചതായി കേരള സർക്കാർ അറിയിച്ചിരുന്നു. രാജസ്ഥാൻ സർക്കാർ പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു. മഹാരാഷ്ട്ര സർക്കാർ ഒരു ലിറ്റർ പെട്രോളിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും വാറ്റ് കുറച്ചു. ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി യഥാക്രമം 2.23 രൂപയും 1.36 രൂപയും കുറച്ചു.

    ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില ചുവടെ:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ
    Published by:user_57
    First published: