നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|മാറിമറിഞ്ഞ് സ്വർണ വില; ഇന്നത്തെ വില അറിയാം

  Gold Price Today|മാറിമറിഞ്ഞ് സ്വർണ വില; ഇന്നത്തെ വില അറിയാം

  ജുലൈ 16ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു.

  Gold Price Today

  Gold Price Today

  • Share this:
   മാറി മറിഞ്ഞ് സ്വർണവില. മൂന്ന് ദിവസം തുടർച്ചയായി വില മാറ്റമില്ലാതെ തുടർന്നതിനു ശേഷം ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. പവന് 35,840 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. ഇന്ന് 160 രൂപ കുറഞ്ഞ് 35,680 ആണ് ഒരു പവൻ സ്വർണത്തിന്റെ വില.

   വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണത്തിന് വില കൂടിയത്.

   സംസ്ഥാനത്ത് ജൂലൈ മാസം ഓരോ ദിവസത്തെയും സ്വർണവില ചുവടെ (വില പവന്, 22 കാരറ്റ്)

   ജുലൈ 1 - 35,200
   ജുലൈ 2 - 35360
   ജുലൈ 3- 35,440
   ജുലൈ 4- 35,440
   ജുലൈ 5- 35,440
   ജുലൈ 6- 35,520
   ജുലൈ 7- 35,720
   ജുലൈ 8- 35,720
   ജുലൈ 9- 35,800
   ജുലൈ 10- 35,800
   ജുലൈ 11- 35,800
   ജൂലൈ 12- 35720
   ജൂലൈ 13- 35840
   ജൂലൈ 14- 35920
   ജൂലൈ 15- 36120
   ജൂലൈ 16- 36200
   ജൂലൈ 17- 36000
   ജൂലൈ 18- 36000
   ജുലൈ 19- 36000
   ജുലൈ 20- 36200
   ജൂലൈ 21- 35,920
   ജൂലൈ 22- 35,640
   ജുലൈ 23- 35,760
   ജുലൈ 24- 35,760
   ജുലൈ 25- 35,760
   ജുലൈ 26-35,840
   ജുലൈ 27- 35,680

   ജുലൈ 16ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. പവന് 36,200 രൂപയായിരുന്നു അന്ന് വില. ഇതിന് ശേഷം മൂന്ന് ദിവസം വില 36,000 ആയി. പിന്നീട്, ജുലൈ 20 ന് സ്വർണ വില പവന് വീണ്ടും 36,200 ആയി.
   Also Read- Petrol-Diesel Price Today: തുടർച്ചയായ പത്താം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

   2014 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്ത് 2014,3 സ്വർണ്ണ വായ്പ കമ്പനികൾ ഒരുമിച്ച് 200 ടൺ സ്വർണം ആഭരണങ്ങളുടെ രൂപത്തിൽ കൈവശം വച്ചിട്ടുണ്ട്. ഇത് സ്വീഡൻ, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവയുടെ സ്വർണ്ണ ശേഖരത്തേക്കാൾ കൂടുതലാണ്. ഇതിനർത്ഥം കേരളത്തിലെ സ്വർണ്ണ നിരക്ക് ഇന്ത്യയിൽ മാത്രമല്ല ലോഹത്തിനായുള്ള ആഗോള വിപണിയിൽ വളരെ ഉയർന്ന പ്രാധാന്യമുള്ളതാണ്. സ്വർണ്ണ നിക്ഷേപകർക്കും വാങ്ങുന്നവർക്കും ഒരുപോലെ മികച്ച വിപണിയായ സംസ്ഥാനമാണ് കേരളം. കൂടാതെ, വിലയേറിയ ലോഹത്തിൽ നിന്ന് നിർമ്മിച്ച ആഭരണങ്ങൾ ഒരേ സമയം സമ്പത്തും സാമ്പത്തിക സുരക്ഷയുടെയും ഒരു രൂപവുമാണ്.

   ഒരു ബിസിനസ് പോർട്ടലായ കമ്മോഡിറ്റി ഓൺ‌ലൈൻ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ വാർഷിക ഉപഭോഗത്തിൽ സ്വർണ്ണത്തിന്റെ 20% ത്തിലധികം കേരളം സംഭാവന ചെയ്യുന്നു. 5000 ത്തിലധികം ജ്വല്ലറികളും റീട്ടെയിലർമാരും ഇവിടെ ഉണ്ട്. ഇവിടങ്ങളിലായി 40,000 ത്തോളം ആളുകൾ സ്വർണ്ണാഭരണ കരകൌ ശലത്തൊഴിലാളികളും ഉണ്ട്.
   Published by:Naseeba TC
   First published: