HOME /NEWS /Money / Fuel price | ഇന്നത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു; ഏറ്റവും പുതിയ നിരക്കുകൾ

Fuel price | ഇന്നത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു; ഏറ്റവും പുതിയ നിരക്കുകൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ ഇന്ധനവില താരതമ്യേന കുറവാണ്

  • Share this:

    സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (ഒഎംസി) നൽകിയ വിലവിവരമനുസരിച്ച് പെട്രോൾ, ഡീസൽ വില (petrol, diesel price) മാറ്റമില്ലാതെ തുടരുന്നു. OMC-കളുടെ ഏറ്റവും പുതിയ വില അറിയിപ്പ് അനുസരിച്ച്, ജനുവരി 26 ബുധനാഴ്ച, രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ ഇന്ധനവില താരതമ്യേന കുറവാണ്.

    കഴിഞ്ഞ മാസം ആദ്യം, സംസ്ഥാന സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. വാറ്റ് പരിഷ്കരണത്തിൽ പെട്രോൾ വില ലിറ്ററിന് 103 രൂപയിൽ നിന്ന് 8 രൂപ കുറഞ്ഞ് 95.41 രൂപയായി. അതിനുശേഷം നിരക്ക് മാറ്റമില്ലാതെ തുടരുന്നു.

    അതുപോലെ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, വില മാറ്റമില്ലാതെ തുടർന്നു. ഒരു ലിറ്റർ പെട്രോളിന്റെ വില 109.98 രൂപയെങ്കിലും, ഒരു ലിറ്റർ ഡീസൽ 94.14 രൂപയ്ക്കാണ് വിൽക്കുന്നത്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 101.40 രൂപയ്ക്കും ഡീസൽ ഒരു ലിറ്ററിന് 91.43 രൂപയ്ക്കും വാങ്ങാം.

    പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ വെള്ളിയാഴ്ചയും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. ഇവിടെ പെട്രോളിനും ഡീസലിനും യഥാക്രമം 104.67 രൂപയും 89.79 രൂപയും നൽകണം. ലഖ്‌നൗവിൽ പെട്രോൾ ലിറ്ററിന് 95.28 രൂപയും ഡീസലിന് 86.80 രൂപയുമാണ്.

    റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ആഗോള ബെഞ്ച്മാർക്ക് ക്രൂഡ് ഓയിൽ വില ബുധനാഴ്ച ഏറ്റവും ഉയരത്തിൽ എത്തിയതിനു ശേഷം ഇടിഞ്ഞു. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0105 GMT ന് 15 സെൻറ് അഥവാ 0.2 ശതമാനം കുറഞ്ഞ് ബാരലിന് 88.05 ഡോളറിലെത്തി.

    ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ

    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ

    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ

    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ

    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ

    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ

    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ

    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ

    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ

    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ

    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ

    ഡീസൽ - ലിറ്ററിന് 93.47 രൂപ

    First published:

    Tags: Petrol price, Petrol Price Kerala