ജനുവരി 7 വെള്ളിയാഴ്ച രാജ്യത്ത് പെട്രോൾ, ഡീസൽ വില (Petrol, Diesel price) മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ, ഇന്ധനത്തിന് മറ്റ് മെട്രോകളേക്കാൾ താരതമ്യേന വില കുറവാണ്. ഇവിടെ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചിരുന്നു.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) അന്താരാഷ്‌ട്ര വിലയ്ക്കും വിദേശ വിനിമയ നിരക്കിനും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.
ജാർഖണ്ഡ് സർക്കാർ കഴിഞ്ഞ ആഴ്ച ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ വിലയിൽ വൻ ഇളവ് പ്രഖ്യാപിച്ചിരുന്നു. പുതിയ വില 2022 ജനുവരി 26 മുതൽ നടപ്പിലാക്കും. സംസ്ഥാന സർക്കാരിന്റെ പ്രസ്താവന പ്രകാരം, എല്ലാ മാസവും 10 ലിറ്റർ പെട്രോളിന് ഇളവ് നൽകും. ചില്ലറ വിൽപ്പന നിരക്ക് റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് ഇന്ധനവില സ്ഥിരതയുള്ളതാണ്. ഡൽഹിയിലൊഴികെ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റങ്ങളൊന്നും വന്നിട്ട് 60 ദിവസത്തിലേറെയായി.
പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിന് ശേഷം പ്രധാന നഗരങ്ങളിലുടനീളമുള്ള ഇന്ധന വിലകൾ റെക്കോർഡ് ഉയരത്തിൽ നിന്ന് ചില്ലറ വിൽപ്പന ഇനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് നിലയിൽ ഉയർന്ന ഇന്ധന വിലയിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി നവംബർ 3 ന് സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു. രണ്ട് ഇന്ധനങ്ങളുടെയും മൂല്യവർധിത നികുതി (VAT) കുറയ്ക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു, തുടർന്ന് പല സംസ്ഥാനങ്ങളും VAT വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today