നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • LPG | എൽപിജി സിലിണ്ടറുകളിൽ ചില കോഡുകൾ രേഖപ്പെടുത്തുന്നതെന്തിന്? ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം

  LPG | എൽപിജി സിലിണ്ടറുകളിൽ ചില കോഡുകൾ രേഖപ്പെടുത്തുന്നതെന്തിന്? ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം

  എൽപിജി സിലിണ്ടറുകളുടെ മുകൾ ഭാഗത്ത് ഒരു നമ്പർ പ്രിന്റ് ചെയ്തിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഗ്യാസ് സിലിണ്ടറുകളിൽ എഴുതിയിട്ടുള്ള ഈ കോഡുകൾക്ക് ചില പ്രത്യേക അർത്ഥങ്ങളുണ്ട്

  lpg cylinder

  lpg cylinder

  • Share this:
   ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ എൽപിജി (LPG) സിലിണ്ടറുകൾ വിതരണം ചെയ്യുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ഉജ്ജ്വല യോജന. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ഇന്ന് ദൈനംദിന പാചക ആവശ്യങ്ങൾക്കായി എൽപിജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. എൽപിജി സിലിണ്ടറുകളുടെ മുകൾ ഭാഗത്ത് ഒരു നമ്പർ പ്രിന്റ് ചെയ്തിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഗ്യാസ് സിലിണ്ടറുകളിൽ എഴുതിയിട്ടുള്ള ഈ കോഡുകൾക്ക് (Code) ചില പ്രത്യേക അർത്ഥങ്ങളുണ്ട്.

   ഈ കോഡുകൾ കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. സിലിണ്ടറുകൾക്ക് മുകളിൽ ഈ കോഡുകൾ രേഖപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് അറിയാമോ? ഉപയോക്താക്കളുടെ സുരക്ഷയ്ക്കായാണ് ഈ കോഡുകൾ സിലിണ്ടറിൽ പ്രിന്റ് ചെയ്യുന്നത്. ഈ കോഡുകളുടെ തുടക്കത്തിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ നാല് വ്യത്യസ്ത വിഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. എ, ബി, സി, ഡി എന്നീ അക്ഷരങ്ങൾ ഒരു വർഷത്തിലെ നാല് പാദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

   എ എന്ന അക്ഷരം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപയോഗിക്കുമ്പോൾ ബി എന്ന അക്ഷരം അടുത്ത മൂന്ന് മാസങ്ങളെ അതായത് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളെ രേഖപ്പെടുത്തുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തെ സി എന്ന അക്ഷരം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ഒക്ടോബർ- ഡിസംബർ പാദം ഡി എന്ന അക്ഷരം കൊണ്ടും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്, എഴുതിയിരിക്കുന്ന കോഡ് A-21 എന്നാണെങ്കിൽ, അത് 2021 ജനുവരി, ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തെ സൂചിപ്പിക്കുന്നു.

   സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ആൽഫ ന്യൂമറിക് കോഡ് സിലിണ്ടറുകളിൽ രേഖപ്പെടുത്തുന്നത്. ഇത് സിലിണ്ടറിന്റെ കാലഹരണപ്പെടൽ തീയതിയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും ഈ കോഡ് സിലിണ്ടറിന്റെ നിർബന്ധിത പരിശോധനാ തീയതി മാത്രമാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, ഒരു സിലിണ്ടറിലെ എ-21 കോഡ് സൂചിപ്പിക്കുന്നത് 2021 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സുരക്ഷാ പരിശോധന നടത്തുമെന്നാണ്.

   വീടുകളിൽ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ ആയുസ്സ് 15 വർഷമാണ്. ഈ കാലയളവിൽ രണ്ട് തവണ നിർബന്ധിത സുരക്ഷാ പരിശോധനകൾ നടത്തും.

   Also Read- Crypto Currency | നിങ്ങളുടെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായി എന്തുകൊണ്ട് ZebPay തിരഞ്ഞെടുക്കണം

   മോദി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സൌജന്യ പാചക വാതക കണക്ഷൻ. ഗാർഹിക മലിനീകരണം കുറക്കുമെന്നതിനാലും സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കുമെന്നതിനാലും അന്താരാഷ്ട്ര തലത്തിൽ പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു കോടി പുതിയ കണക്ഷനുകൾ നൽകുന്നതിനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ആവശ്യക്കാർക്ക് സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള നിബന്ധനകളിലും ഇളവ് സർക്കാർ വരുത്തിയിട്ടുണ്ട്. രാജ്യത്തെ ക്ലീൻ ഫ്യൂവൽ ഇൻഡക്സ് 100 ശതമാനത്തിലേക്കെത്തിക്കുക എന്നതു കൂടി ലക്ഷ്യം വെക്കുന്നതാണ് പുതിയ പദ്ധതി. മേൽവിലാസം തെളിയിക്കുന്ന രേഖകൾ നിർബന്ധമില്ലാതെ കുറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
   Published by:Anuraj GR
   First published: