Gold Price Today|മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ വില അറിയാം

തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം ഇന്നലെ പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മാറ്റമില്ലാതെ സ്വർണ വില. ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമാണ് സ്വർണവില. തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം ഇന്നലെ പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.

    30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.

    Also Read- Petrol price | മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; പെട്രോൾ വില രാജ്യത്ത് തുടർച്ചയായ പതിനാറാം ദിവസവും മാറ്റമില്ലാതെ നിൽക്കുന്നു

    സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000

    രാജ്യാന്തര വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്.

    2020ൽ ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്.
    Published by:Naseeba TC
    First published:
    )}