നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ലോക്കഡൌൺ: ഗാർഹികേതര ഉപഭോക്താക്കൾക്ക് ഇളവുമായി കെ.എസ്.ഇ.ബി

  ലോക്കഡൌൺ: ഗാർഹികേതര ഉപഭോക്താക്കൾക്ക് ഇളവുമായി കെ.എസ്.ഇ.ബി

  KSEB bill Relaxation | ഗാർഹികേതര ഉപഭോക്താക്കൾ ബിൽ തുകയുടെ 70% അടച്ചാൽ മതിയാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു

  kseb

  kseb

  • Share this:
   തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക്ഡൌൺ നീട്ടിയതോടെ ബിൽ അടയ്ക്കുന്നതിൽ ഇളവുമായി കെ.എസ്.ഇ.ബി. ഗാർഹികേതര ഉപഭോക്താക്കൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

   ഗാർഹികേതര ഉപഭോക്താക്കൾ ബിൽ തുകയുടെ 70% അടച്ചാൽ മതിയാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

   ലോക്‌ഡൌൺ കാലയളവിൽ ശരാശരി ഉപഭോഗം കണക്കാക്കി ബിൽ ലഭിച്ചിട്ടുള്ള ഗാർഹികേതര ഉപഭോക്താക്കൾക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
   BEST PERFORMING STORIES:COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ [NEWS]'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
   മീറ്റർ റീഡിങ് നടത്തിയതിനു ശേഷം യഥാർത്ഥ വൈദ്യുത ചാർജ് നിജപ്പെടുത്തുന്നതായിരിക്കും. അതനുസരിച്ച് ഭാവി ബിൽ തുക ക്രമീകരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

   ഏത് രീതിയിൽ ഓൺലൈൻ പെയ്മെന്റ് നടത്തിയാലും അധിക ചാർജ് (Transaction ചാർജ് ) ഈടാക്കുന്നതല്ലെന്ന് കെഎസ്ഇബി അറിയിച്ചു. www.kseb.in എന്ന പോർട്ടൽ വഴിയോ, കെ എസ് ഇ ബിയുടെ മൊബൈൽ App (KSEB) വഴിയോ, BHIM App വഴിയോ, ഏതു ബാങ്കിന്റേയും ബാങ്കിംഗ് സേവനങ്ങൾക്കായുള്ള മൊബൈൽ App വഴിയോ, മറ്റ് ഏത് BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും (Transaction charge) ഇല്ലാതെ കറണ്ട് ചാർജ് അടയ്ക്കാവുന്നതാണ്.
   First published:
   )}