• HOME
  • »
  • NEWS
  • »
  • money
  • »
  • സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിക്ക് തടസമായാലും സ്മാര്‍ട്ട്‌ മീറ്റര്‍ അനുവദിക്കില്ലെന്ന് KSEB തൊഴിലാളി സംഘടനകൾ

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിക്ക് തടസമായാലും സ്മാര്‍ട്ട്‌ മീറ്റര്‍ അനുവദിക്കില്ലെന്ന് KSEB തൊഴിലാളി സംഘടനകൾ

സ്വകാര്യ കമ്പനിയില്‍ നിന്നും സ്മാര്‍ട്ട്‌ മീറ്റര്‍ വാങ്ങാനുള്ള അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ മന്ത്രി എം എം മണി.

സ്മാർട്ട് മീറ്റർ

സ്മാർട്ട് മീറ്റർ

  • Share this:

    കെഎസ്ഇബിയിലെ മീറ്റര്‍ റീഡര്‍ നിയമന നിരോധനത്തിന്‌ പിന്നിലുള്ള സ്വകാര്യ കമ്പനിയില്‍ നിന്നും സ്മാര്‍ട്ട്‌ മീറ്റര്‍ വാങ്ങാനുള്ള അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ മന്ത്രി എം എം മണി. കെഎസ്ഇബിയിലെ മീറ്റർ റീഡർ നിയമന നിരോധനത്തിന് എതിരെ ഉദ്യോഗാർഥികൾ വൈദ്യുതിഭവന് മുന്നിൽ ഗോളടിച്ച് സമരത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

    ഉറപ്പു നല്‍കിയ 218 മീറ്റര്‍ റീഡര്‍മാരുടെ നിയമനം ഉടന്‍ നടപ്പാക്കണമെന്നും മണി പറഞ്ഞു. 218 മീറ്റര്‍ റീഡര്‍ ഒഴിവുകള്‍ വേണ്ടെന്ന്‌ വച്ച കെഎസ്‌ഇബി മാനേജ്മെന്റ്‌ തീരുമാനം പുന:പരിശോധിക്കുക, മീറ്റര്‍ റീഡർ തസ്തികയിലേക്ക് നിലവിലുളള ലിസ്റ്റിൽ നിന്നു നിയമനം നടത്തുക, 436 മീറ്റർ റീഡർ ഒഴിവുകളിൽ നിയമനം നടത്തുമെന്ന കഴിഞ്ഞ സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.

    റാങ്ക് പട്ടികയിലുള്ള 218 ഉദ്യോഗാർഥികളും പങ്കെടുത്ത സമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

    Also read-വൈദ്യതി സ്മാർട്ട് മീറ്ററിനെ കേരളത്തിലെ തൊഴിലാളി സംഘടനകൾ എന്തു കൊണ്ട് എതിർക്കുന്നു ?

    ഇതിനിടെ സ്മാർട് മീറ്റർ സ്ഥാപിക്കുന്നതു സംബന്ധിച്ചു വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതു സ്വകാര്യവൽക്കരണത്തിനു വേണ്ടിയാണന്നും അത് അനുവദിക്കാനാവില്ലെന്നും ഭൂരിപക്ഷം സംഘടനകളുടെയും നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര നയം അനുസരിച്ച് ഇന്ത്യ മുഴുവൻ സ്മാർട് മീറ്ററിലേക്ക് മാറുമ്പോൾ കേരളത്തിനു മാത്രം മാറി നിൽക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് സർക്കാരും ബോർഡും ഉന്നയിച്ചത്.

    സ്മാർട് മീറ്റർ നടപ്പാക്കുന്നില്ലെങ്കിൽ പകരം എന്ത് എന്നതിനു വ്യക്തമായ ബദൽ നിർദേശം നൽകാൻ ആർക്കും സാധിച്ചില്ല. ഈ സാഹചര്യ ത്തിൽ സംഘടനകൾ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാമെന്നും ആലോചിച്ച ശേഷമേ തീരുമാനം എടുക്കു എന്നും മന്ത്രി അറിയിച്ചു.

    Also read-വീടുകളിലെ വൈദ്യുതി ഉപഭോഗം അളക്കാനുള്ള സ്മാര്‍ട്ട് മീറ്റര്‍ അപകടകരമോ?

    സ്മാർട്ട് മീറ്റർ സ്ഥാപിക്കാതിരുന്നാൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് ശേഷിയെ വരെ ബാധിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 5% വർധന വരുത്താമെന്നു കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വൈദ്യുതി വിതരണ നഷ്ടം കുറയ്ക്കാനും വിതരണം ശക്തമാക്കാനും 4000 കോടിയു ടെ പദ്ധതിയാണ് കേരളത്തിൽ നടപ്പാക്കുന്നത്. ഇതിന്റെ 40% കേന്ദ്രത്തിന്റെ ഗ്രാന്റ് ആണ്. ഈ തുക നഷ്ടമാകും. വിതരണ നഷ്ടം കുറയ്ക്കാനായി ഇതുവരെ 67 കോടി രൂപ കേന്ദ്രത്തിൽ നിന്നു വാങ്ങിയിട്ടുണ്ട്. ഈ തുക തിരിച്ച് അടയ്ക്കേണ്ടി വരുമെന്നും അവർ ചൂണ്ടിക്കാട്ടി.

    പതിനെട്ടോളം സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തത്. മന്ത്രിക്കു പുറമേ ഊർജ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,വൈദ്യുതി ബോർഡ് ചെയർമാൻ രാജൻ ഖൊബ്രഗഡെ തുടങ്ങിയവരാണ് സർക്കാരിനെ പ്രതിനിധീകരിച്ചത്.

    Published by:Sarika KP
    First published: