• HOME
  • »
  • NEWS
  • »
  • money
  • »
  • വായ്പ കുടിശ്ശികയിൽ KSFEയും പിന്നിലല്ല: ലഭിക്കാനുള്ളത് 5360 കോടി

വായ്പ കുടിശ്ശികയിൽ KSFEയും പിന്നിലല്ല: ലഭിക്കാനുള്ളത് 5360 കോടി

  • Last Updated :
  • Share this:
    തിരുവനന്തപുരം : കിട്ടാക്കടത്തിൽ കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇയും ഒട്ടും പിന്നിലല്ലെന്ന് രേഖകൾ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം 5360 കോടി രൂപയാണ് കെഎസ്എഫ്ഇക്ക് ലഭിക്കാനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലുള്ള കണക്കാണിത്. ഇതിൽ കിട്ടുവാനുള്ള തുക സംബന്ധിച്ച് വിഭാഗം തിരിച്ചുള്ള വിവരങ്ങളും കെഎസ്എഫ്ഇ നൽകിയിട്ടുണ്ട്.

    Also Read-ടിവി ചാനലുകളുടെ എണ്ണവും നിരക്കും ഉപയോക്താവിന് തീരുമാനിക്കാം

    വിവരാവകാശ പ്രവർത്തകനായ എസ്.ധനരാജനാണ് കേരള സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനത്തിലെ വിവരങ്ങൾ ശേഖരിച്ചത്. ചിട്ടി, ലോൺ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഇത്രയും കുടിശ്ശിക വന്നിരിക്കുന്നത്. ഏറ്റവും കൂടുതൽ കുടിശ്ശിക വന്നത് വിളിക്കാത്ത ചിട്ടികളിലാണ്. 2843 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിക്കാനുള്ളത്.

    റവന്യു വിഭാഗത്തിലേക്ക് മാറ്റാത്ത ഫയലുകളിലെ ചിട്ടികുടിശ്ശിക 919 കോടി രൂപയാണ്. റവന്യു റിക്കവറി വിഭാഗത്തിൽ 904 കോടി രൂപയും കിട്ടാനുണ്ട്. വായ്പാ വിഭാഗത്തിൽ കുടിശ്ശികയുള്ളത് 694 കോടി രൂപയാണ്.

    കുമ്മനം മടങ്ങിയെത്തുന്നു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

    അതേസമയം ഒരുകോടി രൂപക്ക് മുകളിൽ കുടിശ്ശിക വരുത്തിയവരുടെ പേരും നൽകാനുള്ള തുക അടക്കമുള്ള വിവരങ്ങളും കെഎസ്എഫ്ഇ പുറത്ത് വിട്ടിട്ടില്ല. വിവരാവകാശപ്രകാരം വ്യക്തികളെ സംബന്ധിച്ച വിവരം പുറത്ത് വിടാൻ നിർവാഹമില്ലെന്നാണ് ഇതിന് കമ്പനി പറയുന്ന ന്യായം. ഇതിന് പുറമെ ഇനം തിരിച്ചുള്ള കുടിശ്ശിക സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കണ്ടുപിടിക്കാൻ സോഫ്റ്റ്വെയർ നിർമ്മാണവും നടക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.

    First published: