നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WomensDay 2020 | പ്രവാസിചിട്ടിയിൽ സ്ത്രീകള്‍ക്ക് ക്യാഷ് ബാക്ക് ഓഫർ; വനിതാദിനം ആഘോഷമാക്കാൻ KSFE

  WomensDay 2020 | പ്രവാസിചിട്ടിയിൽ സ്ത്രീകള്‍ക്ക് ക്യാഷ് ബാക്ക് ഓഫർ; വനിതാദിനം ആഘോഷമാക്കാൻ KSFE

  WomensDay 2020 | സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയും സാമൂഹിക മുന്നേറ്റവും ഉറപ്പാക്കുക എന്നതാണ് പ്രവാസി ചിട്ടി മുന്നോട്ട് വയ്ക്കുന്ന ആശയം.

  ksfe

  ksfe

  • News18
  • Last Updated :
  • Share this:
   വനിതാ ദിനത്തിൽ വനിതകൾക്ക് പ്രത്യേക ഓഫറുമായി കെസ്എഫ്ഇ. അന്തർദേശീയ വനിതാ ദിനമായ മാർച്ച് 8 മുതൽ 14 വരെ നീളുന്ന കെഎസ്എഫ്ഇയുടെ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി ചിട്ടിയിൽ അംഗമാകുന്ന വനിതകൾക്കാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

   ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്കായാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി എന്ന ആശയം ആരംഭിക്കുന്നത്. വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി ചിട്ടിയിൽ അംഗമാകുന്ന വനിതകൾക്ക് ആദ്യ തവണ 20% വരെ ക്യാഷ് ബാക്ക് ആസ്വദിക്കാം.

   BEST PERFORMING STORIES:''കേരളത്തിൽ കൊറോണ: ഈ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്തവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം [NEWS]'Coronavirus Outbreak LIVE Updates: കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ 5 പേരിൽ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [PHOTO]

   സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയും സാമൂഹിക മുന്നേറ്റവും ഉറപ്പാക്കുക എന്നതാണ് പ്രവാസി ചിട്ടി മുന്നോട്ട് വയ്ക്കുന്ന ആശയം. സംരഭകയാകാനോ, പഠനം, കല്യാണം പോലുള്ള ആവശ്യങ്ങൾ നിറവേറ്റാനോ വനിതകൾക്ക് പ്രചോദനം നൽകുക കൂടി ചെയ്യുകയാണ് ഈ വനിതാ ദിനാഘോഷത്തിലൂടെ KSFE.

   മാസത്തവണ ഓൺലൈനായി അടയ്ക്കാം എന്നതാണ് പ്രവാസി ചിട്ടികളുടെ പ്രത്യേകത. സുരക്ഷിത നിക്ഷേപവും ലളിതമായ പെയ്മെന്‍റ് സംവിധാനവും ഒപ്പം ഇൻഷുറൻസ് കവറേജുമാണ് മറ്റ് പ്രത്യേകതകൾ.
   First published:
   )}